കൊച്ചി: കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്കുള്ള ജനകീയ അടിത്തറയാണ് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിയാത്തതിന് കാരണം.
വയനാട്ടിലെ വനവാസികളുടെ പെരുമാളായിരുന്ന നക്സല്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിഷ്പ്രയാസം സാധിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി സംസ്ഥാനത്തെ വനവാസി കോളനികളില്‍ നിത്യ സന്ദര്‍ശകരായ മാവോയിസ്റ്റുകളില്‍ ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. തണ്ടര്‍ ബോള്ട്ടുള്പ്പെടെയുള്ള പോലീസിന്റെ എല്ലാ വിഭാഗങ്ങളെയും ഇതിന് ഉപയോഗിച്ചു.
പതിനഞ്ച് വര്‍ഷമായി കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകളാണ് അടിത്തറയുണ്ടാകാന്‍ കാരണമെന്നും ജനകീയ സര്‍ക്കാരിന് മാത്രമേ സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂയെന്നും കരുതുന്നവര്‍ പോലീസിലുണ്ട്.
ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വനവാസികളുമായുണ്ടാക്കിയ കരാര്‍ പാലിക്കാത്തതും, തുടര്‍ന്ന് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ വനവാസികളോടും, പാവപ്പെട്ടവരോടും കാണിച്ച നീതി നിഷേധവുമാണ് ഇന്നത്തെ സാഹചര്യത്തിന് കാരണം. ഇതു മുതലെടുത്ത് മാവോയിസ്റ്റുകള്കോളനികളുമായി ബന്ധം സ്ഥാപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങളായി വന്‍കിട കമ്പനിക്കാര്‍ക്കും, കമ്മീഷന് ഏജന്റുമാര്‍ക്കും, രാഷ്ട്രീയ മേലാളന്മാര്ക്കും അഴിമതിക്കാര്‍ക്കും വേണ്ടിയാണ് ഭരിക്കുന്നതെന്നാണ് ജനങ്ങള്‍ കരുതുന്നത്.ഇതാണ് മാവോയിസ്റ്റുകള്‍ക്ക് എതിരെ പ്രതികരിക്കാന്‍ സാധാരണക്കാരെ വിലക്കുന്ന ഘടകം. നിലവിലുള്ള ജീവിത സാഹചര്യത്തില്‍ നിന്ന് കൊണ്ട് കൂടുതല്‍ ദുരിതങ്ങള്‍ സ്വയം ഏറ്റെടുക്കാന്‍ ജനങ്ങള്‍ തയ്യാറല്ല.
എന്‍.ഡി.എഫിന്റെ മറപിടിച്ചാണ് മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ ശക്തമായ നടപടി എടുത്തില്ല. ഇതും ജനകീയ അടിത്തറയുണ്ടക്കാന് സൗകര്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: