ചേര്‍ത്തല: കലയുടെ വര്‍ണവിസ്മയം തീര്‍ത്ത് പൂരനഗരിയെ അഞ്ചുദിനരാത്രങ്ങള്‍ ഉത്സവലഹരിയിലാഴ്ത്തിയ റവന്യു ജില്ലാ കലോത്സവത്തില്‍ എച്ച്എസ്എസ് വിഭാഗത്തില്‍ തുറവൂര്‍ ഉപജില്ലയ്ക്കും എച്ച്എസ് വിഭാഗത്തില്‍ മാവേലിക്കരയ്ക്കും കിരീടം. എച്ച്എസ്എസ് വിഭാഗത്തില്‍ 340 പോയിന്റുകള്‍ നേടിയാണ് തുറവൂര്‍ ഉപജില്ല ഒന്നാമതെത്തിയത്. 325 പോയിന്റുകള്‍ നേടി ചേര്‍ത്തല ഉപജില്ല രണ്ടാംസ്ഥാനവും 322 പോയിന്റുമായി ചെങ്ങന്നൂര്‍ മുന്നാംസ്ഥാനത്തുമെത്തി. എച്ച്എസ്എസ് സ്കൂളുകളുടെ വിഭാഗത്തില്‍ മാന്നാര്‍ എന്‍എസ് ബിഎച്ച്എസ്എസ് 216 പോയിന്റമായി മുന്നിലെത്തി. എച്ച്എസ് വിഭാഗത്തില്‍ മാവേലിക്കര ഉപജില്ല 300 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് ഒന്നാമതെത്തിയത്. ആലപ്പുഴ 296 പോയിന്റുകള്‍ നേടി രണ്ടാംസ്ഥാനവും 278 പോയിന്റുകളുമായി ചേര്‍ത്തല മുന്നാമതുമെത്തി. ഈ വിഭാഗത്തില്‍ താമരക്കുളം വിവി എച്ച്എസ്എസ് 100 പോയിന്റുമായി മുന്നിലെത്തി.യുപി വിഭാഗത്തില്‍ കായംകുളം ഉപജില്ല 140 പോയിന്റുകള്‍ നേടി ഒന്നാമതും 133 പോയിന്റുകള്‍നേടി മാവേലിക്കര രണ്ടാംസ്ഥാനത്തുമെത്തി.
യുപി വിഭാഗത്തില്‍ ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് എച്ച്എസ്എസ് 51 പോയിന്റുനേടി മുന്നിട്ടുനിന്നു. സംസ്കൃതം എച്ച്എസ് വിഭാഗത്തില്‍ തുറവൂര്‍ ഉപജില്ല 90 പോയിന്റുമായി ജേതാക്കളായി. 81 പോയിന്റുനേടിയ ആലപ്പുഴയ്ക്കാണ് രണ്ടാംസ്ഥാനം. സ്കൂളുകളുടെ വിഭാഗത്തില്‍ തുറവൂര്‍ ടിഡി എച്ച്എസ്എസ് 65 പോയിന്റുമായി മുന്നിലെത്തി. യുപി സംസ്കൃതം വിഭാഗത്തില്‍ ഹരിപ്പാട് 95 പോയിന്റും തുറവൂര്‍ 91 പോയിന്റുംനേടി. ഹരിപ്പാട് മണ്ണാറശാല യുപി സ്കൂള്‍ 80 പോയിന്റുമായി സ്കൂള്‍ വിഭാഗത്തില്‍ മുന്നിലെത്തി.
അറബിക് എച്ച്എസ്എസ് വിഭാഗത്തില്‍ ആലപ്പുഴ 89 പോയിന്റുമായി ഒന്നാമതും 82 പോയിന്റുമായി കായംകുളം രണ്ടാമതുമെത്തി. 59 പോയിന്റുകള്‍ നേടി മണ്ണഞ്ചേരി ഗവ. എച്ച്എസ്എസാണ് സ്കൂളുകളുടെ വിഭാഗത്തില്‍ മുന്നില്‍. യുപി അറബിക് വിഭാഗത്തില്‍ തുറവൂര്‍ 59 പോയിന്റോടെ ഒന്നാമതും അമ്പലപ്പുഴ 56 പോയിന്റുനേടി രണ്ടാമതുമെത്തി. സ്കൂള്‍ വിഭാഗത്തില്‍ നൂറനാട് സിബിഎംഎച്ച്എസ് 42 പോയിന്റുനേടി. യുപി വിഭാഗത്തില്‍ മികച്ച നടനായി നീര്‍ക്കുന്നം ഗവ. എസ്ഡിവി യുപിഎസിലെ അഖില്‍ കൃഷ്ണയും നടിയായി ചേര്‍ത്തല ഗവ. ജിഎച്ച്എസ്എസിലെ സ്വാതി കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു.
എച്ച്എസ് വിഭാഗത്തില്‍ മാവേലിക്കര മറ്റം സെന്റ് ജോര്‍ജ് എച്ച്എസിലെ ഷിജോ ഷാജി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഇതേ സ്കൂളിലെ പൂജ സുഭാഷാണ് മികച്ചനടി. എച്ച്എസ്എസ് വിഭാഗത്തില്‍ തകഴി ഡിവിഎച്ച്എസ്എസിലെ കെ.ജെ. ജിതിനും തുറവൂര്‍ ടിഡി എച്ച്എസ്എസിലെ എം. നീരജയും മികച്ച നടിനടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. 307 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.
സമാപസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രാജീവ് ആലൂങ്കല് സുവനീര്‍ പ്രകാശനം പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസ്, ഡിഇഒമാരായ പി. ഗീതാകുമാരി, കെ.ആര്. രമാദേവി, എഇഒ എംവി. സുബാഷ്, ഹെഡ്മിസ്ട്രസ് സിബി കെ.ദയാനന്ദ്, പിടിഎ പ്രസിഡന്റ് ടി.ടി സജി, ജോയ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: