ഗുരുവായൂര്‍: തന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സത്യം പുറത്ത് വരണമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ശശി തരൂര്‍ പറഞ്ഞു. സുനന്ദയുടെ മരണത്തെ കുറിച്ച് പൊതുസംവാദത്തിന് ഇല്ലെന്നും തരൂര്‍ ഗുരുവായൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുന്നത് കൊണ്ടാണ് താന്‍ നിശബ്ദനായതെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. പൊതുമാധ്യമത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് പോലീസിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇതുവരെയുള്ള അന്വേഷണത്തില്‍ തനിക്ക് പല ആശങ്കകളുമുണ്ടെന്നും തരൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: