തിരുവനന്തപുരം: ക്രിമിനല്‍ കേസ് പ്രതിയുടെ ശിക്ഷ റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ശിക്ഷ പിന്‍വലിക്കാമെന്ന് കാട്ടി നിയമസെക്രട്ടറി നല്കിയ ശുപാര്‍ശ ദുരൂഹമാണെന്നും വിഎസ് ആരോപിച്ചു. മുഖ്യമന്ത്രിയോടാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ബിസിനസുകാരന് ഡേവിഡ് ലാലിയുടെ തടവ് ശിക്ഷയാണ് റദ്ദാക്കിയത്. യുവാവിനെ മര്‍ദ്ദിച്ച കേസില്‍ നെയ്യാറ്റിന്‍കര കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ച മലയം വിഴവൂര്‍ ചെറുവിള വീട്ടില്‍ ഡേവിഡ് ലാലിയുടെ ശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചതാണ്. ഇയാളുടെ തടവ് ശിക്ഷയാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: