കൊച്ചി : ലക്ഷദ്വീപിലേക്കുള്ള പുതിയ കപ്പല്‍ എം.വി കോറല്‍സും വെല്ലിങ്ടണ്‍ ഐലന്റില്‍ പണിത ലക്ഷദ്വീപ് വാര്‍ഫും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. 400 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എം.വി കോറല്സിന് എല്ലാ കാലാവസ്ഥകളെയും അതിജീവിക്കാന്‍ കെല്പുണ്ട്.
29,26,000 ഡോളര്‍ ചെലവില്‍ ശ്രീലങ്കയിലെ കൊളംബോ ഡോക് യാര്‍ഡ് പിഎല്‍സി പണിത കപ്പലില്‍ 10 ഫസ്റ്റ് ക്ലാസ് ക്യാബിന് ബര്‍ത്, 40 സെക്കന്റ് ക്ലാസ് ക്യാബിന് ബര്‍ത്, 350 ബങ്ക് ക്ലാസ് ബര്‍ത് എന്നിവയാണുള്ളത്. കഴിഞ്ഞ ഡിസംബര്‍ എട്ടിന് ഈ കപ്പല്‍ കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് കന്നി യാത്ര നടത്തിയിരുന്നു. 40 നോട്സ് വേഗതയുള്ള എം.വി കോറല്‍സിന്റെ സഹോദര കപ്പലായ എം.വി ലഗൂണ്സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊളോംബോയില്‍ പുരോഗമിക്കുകയാണ്.
ലക്ഷദ്വീപിന് മാത്രമായ വാര്‍ഫ് കൊച്ചി തുറമുഖ ട്രസ്റ്റാണ് നിര്‍മിച്ചത്. കൊച്ചിയില്‍ യാത്രാ കപ്പലുകള്‍ അടുക്കുന്നതിന് മതിയായ സൗകര്യങ്ങളും പാസഞ്ചര്‍ ടെര്‍മിനലും ഇല്ലാത്ത സാഹചര്യത്തിലാണ് വാര്‍ഫ് നിര്‍മിക്കേണ്ടി വന്നത്. 300 മീറ്റര്‍ നീളമുള്ള വാര്‍ഫില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയ ടെര്‍മിനല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: