ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കലിന് സഹകരിക്കുമെന്ന് മെഹര്‍ തരാര്‍. ദല്‍ഹി പോലീസിന്റെ ഏത് ചോദ്യത്തിനും മറുപടി നല്കാന് തയ്യാറാണെന്നും അന്വേഷണവുമായി താന്‍ പൂര്‍ണ്ണമായി സഹകരിക്കുമെന്നും മെഹര്‍ തരാര്‍ വ്യക്തമാക്കി.
ശശി തരൂരും പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തകയുമായ മെഹര്‍ തരാറും തമ്മില്‍ പ്രണയബന്ധമുണ്ടെന്ന് ആദ്യം ആരോപിച്ചത് സുനന്ദ പുഷ്ക്കര്‍ തന്നെയായിരുന്നു. തരാര്‍ ഐഎസ്ഐ ഏജന്റ് ആണെന്ന് സുനന്ദ ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് തരൂരും സുനന്ദയും ചേര്‍ന്ന് ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു.
അതേസമയം സുനന്ദയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് പോലീസ് മെഹര്‍ തരാറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ഇ-മെയില്‍ വഴി ചോദ്യങ്ങള്‍ അയച്ചു കൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: