ചെന്നൈ: ഡി.എം.കെ അധ്യക്ഷനായി എം.കരുണാനിധിയെ വീണ്ടും തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ് 12-ാം തവണയും 92-കാരനായ കരുണാനിധിയെ പാര്‍ട്ടി തലപ്പത്തേയ്ക്ക് തെരഞ്ഞെടുത്തത്.
1969 ജൂലായ് 27 ന് സി.എന്‍ അണ്ണാദുരൈയുടെ മരണത്തെത്തുടര്‍ന്നാണ് കരുണാനിധി ആദ്യമായി പാര്‍ട്ടി പ്രസിഡന്റാകുന്നത്. അന്‍പഴകനാണ് ജനറല്‍ സെക്രട്ടറി. എം.കെ.സ്റ്റാലിനെ ട്രഷററായും വീണ്ടും തെരഞ്ഞെടുത്തു. പാര്‍ട്ടി എംപി കനിമൊഴിയെ വനിത വിഭാഗം സെക്രട്ടറിയായും നിലനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: