ലക്നോ: പാരിസിലെ പത്ര ഓഫീസിലുണ്ടായ ആക്രമണത്തെ അനുകൂലിച്ച് സംസാരിക്കുകയും ഭീകരര്‍ക്ക് 51 കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്ത ബിഎസ്പി നേതാവ് ഹാജി യാക്കൂബ് ഖുറേഷിക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസ് എടുത്തു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. പ്രവാചകനെ അവമതിക്കുന്നവര്‍ മരണം ക്ഷണിച്ചുവരുത്തുകയാണ്.
പ്രവാചകന്റെ അനുയായികള്‍ അവരെ ശിക്ഷിക്കും എന്നുമാണ് ഖുറേഷി പറഞ്ഞത്. പ്രവാചകനായ മുഹമ്മദിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്‍ട്ടൂണുകളാണ് ഷാര്‍ലി എബ്ദോ മാസിക പ്രസിദ്ധീകരിച്ചതെന്ന് പറഞ്ഞ ഖുറേഷി ഇത്തരം പ്രവര്‍ത്തികള്‍ക്കുള്ള ശിക്ഷ മരണമാണെന്നും പ്രതികരിച്ചിരുന്നു.
അതുകൊണ്ടു തന്നെ ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കരുതെന്നും 12 പേരെ വധിച്ച ഭീകരര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തതുമെന്നുമാണ് ഖുറേഷി വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: