കൊല്ലം: ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട ലഘുവായ കുറ്റകൃത്യങ്ങളില്‍ പോലും ഗൗരവത്തോടെ നടപടി സ്വീകരിക്കാന്‍ ഉദേ്യാഗസ്ഥര്‍ തയ്യാറാകണമെന്ന് ജില്ലാകളക്ടര്‍ ഡോ.എ.കൗശിഗന് നിര്‍ദേശിച്ചു. വലിയ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുവാന്‍ ഇത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക അതിക്രമങ്ങളില്‍നിന്നും സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമത്തെക്കുറിച്ച് സംസ്ഥാന സാമൂഹ്യ ക്ഷേമബോര്‍ഡ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിഥിലമായ കുടുംബങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ സമൂഹവും പ്രശ്നത്തിലാവുകയാണ്. സ്ത്രീകളുടെ മഹത്വം മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും സന്നദ്ധരാകണം. കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും സാമൂഹ്യക്ഷേമ ബോര്‍ഡും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ചൂണ്ടിക്കാട്ടി.
ഷാഹിദ കമാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി വി.സുരേഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇ ജെയ്സണ്‍, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.ബിജു, സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് അംഗം പി.കെ.രാധ, വിമെന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ താഹിറ ബീവി തുടങ്ങിയവര്‍ സംസാരിച്ചു.
പിഡബ്ല്യുഡിവി നിയമത്തെക്കുറിച്ച് ചര്‍ച്ചകളും അവതരണങ്ങളും നടന്നു.പി ഡബ്ല്യുഡിവി നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററുകളുടെ പ്രതിനിധികള്‍, ലീഗല്‍ കൗസിലര്‍മാര്‍, ഫാമിലി കൗണ്‍സിലര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീയുടെയും സന്നദ്ധ സംഘടനകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: