കൊച്ചി: എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ നടക്കുന്ന സുകൃതം നാരായണീയ യജ്ഞവേദിയില്‍ 10 യുവതീയുവാക്കള്‍ക്ക് മംഗല്യം. ഇന്നലെ രാവിലെ യജ്ഞവേദിയില്‍ നടന്ന വിവാഹചടങ്ങില്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണ് വരണമാല്യം കൈമാറിയത്.
വിവാഹബന്ധത്തില്‍ ദൃഢതയേക്കാള്‍ പവിത്രതക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞു.
ഭാര്യക്കും ഭര്‍ത്താവിനും പരസ്പ്പരം വേണ്ടെന്നുവച്ചു ബന്ധം പിരിയാന്‍ എളുപ്പമാണ്. എന്നാല്‍ മറ്റെല്ലാ ബന്ധങ്ങളെയും സൃഷ്ടിക്കുന്നത് വിവാഹബന്ധമാണെന്ന് അദ്ദേഹം വധൂവരന്മാരെ ഓര്‍മിപ്പിച്ചു. വിവാഹബന്ധത്തിന്റെ ഊഷ്മളതയും പവിത്രതയും ഇന്നും നമ്മുടെ സമൂഹത്തിന് കൈമോശം വന്നിട്ടില്ല. ആ സംസ്കാരം തലമുറകളിലേക്ക് പകര്‍ത്താന്‍ യുവതീയുവാക്കള്‍ തയ്യാറാകണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു.
ചടങ്ങില്‍ ജസ്റ്റിസ് എം.രാമചന്ദ്രന്, സ്വാമി ഉദിത് ചൈതന്യ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം.എന്‍.ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍, നടി ദേവിക തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: