ശാസ്താംകോട്ട: ഗുരുദേവദര്‍ശനങ്ങളെ അപവായന നടത്തി വചനങ്ങളെ വളച്ചൊടിച്ച രാഷ്ട്രീയക്കാരാണ് നാടിന്റെ ദേശീയത തകര്‍ത്തതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ പി.കെ.ശശികലടീച്ചര്‍.
ദൈവദശക രചനാശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഹിന്ദുഐക്യവേദി കുന്നത്തൂര്‍ താലൂക്ക് സമിതി പതാരത്ത് നടത്തിയ പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍.
ഗുരുദേവനടക്കമുള്ള മഹാരഥന്മാര് സാക്ഷാത്കരിച്ച മഹത്ദര്ശനങ്ങളായിരുന്നു സനാതനധര്മ്മങ്ങള്. ഭ്രാന്താലമായിരുന്ന നാടിനെ തീര്ത്ഥാലയമാക്കാന് ഭാരതീയ ആചാര്യ പരമ്പരകള്‍ക്ക് സാധിച്ചു. എന്നാല്‍ പില്ക്കാലത്ത് കമ്മ്യൂണിസ്റ്റുകാരടക്കമുള്ള കപടരാഷ്ട്രീയക്കാര്‍ ഗുരുദര്‍ശനങ്ങളെ വളച്ചൊടിച്ച് മതേതരത്തിന്റെ വികൃതരൂപം നല്കി. നാടിന്റെ അധപതനം അവിടെനിന്ന് തുടങ്ങുകയായി. ഈ സാഹചര്യത്തില്‍ ദൈവദശകത്തിന്റെ പ്രചാരണത്തിന്റെ പ്രസക്തി അര്ത്ഥപൂര്ണമാണെന്നും ടീച്ചര്‍ പറഞ്ഞു. സമാജത്തെ പ്രതിസംഘടിപ്പിക്കാന് ആചാര്യന്മാര് ശ്രമിച്ചിരുന്നു. പ്രാര്‍ത്ഥനയിലൂടെ തുടങ്ങി പ്രവര്‍ത്തിച്ച് വിജയിച്ചവരായിരുന്നു അവര്‍. ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങള്‍ സംഘടനകളായിരുന്നില്ല മറിച്ച സമന്വയങ്ങളായിരുന്നു. ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്നതും അതിന് വഴിയൊരുക്കുന്നതും ഈ പാത പിന്തുടര്‍ന്നാണെന്ന് അവര്‍ ഉറപ്പിച്ചു.
ചടങ്ങില്‍ ജെ.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഗോപകുമാര്‍, ആര്.സുജിത്, കരുണാകരപിള്ള, ശ്രീലയം ശ്രീനിവാസന് തുടങ്ങിയവര്‍ സംസാരിച്ചു. മുതുപിലാക്കാട് രവി സ്വാഗതം ഡി.എസ്.കുറുപ്പ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ സുജാത ദൈവദശക ആലാപനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: