ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് എസ്ഡിപിഐയുടെ പേരില്‍ വന്ന ഭീഷണിക്കത്തിനെ കുറിച്ചുള്ള പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 28ന് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലാണ് എസ്ഡിപിഐ മാന്നാര്‍ യൂണിറ്റിന്റെ പേരിലുള്ള വധഭീഷണി കത്ത് ലഭിച്ചത്.
ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനെ ഐഎസ്ഐഎസ് ഭീകരര്‍ തലയറുത്തു കൊന്ന പോലെ നരേന്ദ്രമോദിയെ വധിക്കുമെന്നായിരുന്നു ഭീഷണി. ബിജെപി നേതൃത്വം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാന്നാറും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കത്തിന്റെ ഉറവിടത്തെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുസംബന്ധിച്ച് കാര്യമായ നടപടിയുണ്ടായില്ല. മുസ്ലിം മതതീവ്രവാദ പ്രവര്‍ത്തനങ്ങളും ഇടതു തീവ്രവാദ പ്രസ്ഥാനങ്ങളും സജീവമായിട്ടും രഹസ്യാന്വേഷണ വിഭാഗം നിര്ജീവമാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ കേസിന്റെ അവസ്ഥ. ആലപ്പുഴ ജില്ലയുടെ തെക്കന്‍ മേഖലകള്‍ മതതീവ്രവാദികളുടെയും മാവോയിസ്റ്റു അനുകൂലികളുടെയും ശക്തമായ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളാണ്. ഇത്തരത്തിലുള്ള സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണി കത്ത് ഈ മേഖലയില്‍ നിന്ന് അയച്ചിട്ടും പോലീസ് നിസാരവത്കരിക്കുകയായിരുന്നു. ആഭ്യന്തരവകുപ്പും അന്വേഷണം കാര്യക്ഷമമാക്കുന്നതിനു സമ്മര്‍ദ്ദം ചെലുത്താന്‍ തയാറായില്ല. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്ന പതിവു മറുപടി മാത്രമാണു പോലീസിന്റെ ഭാഗത്ത് നിന്നുള്ളത്.
വയനാട്ടിലും കണ്ണൂരിലുമടക്കം മാവോയിസ്റ്റു അക്രമത്തിനു ശേഷം പതിച്ച പോസ്റ്ററുകളുടെ അതേ മാതൃകയിലുള്ള പോസ്റ്ററുകളും ലഘുലേഖകളും ആലപ്പുഴ ജില്ലയിലെ തെക്കന്‍ മേഖലകളിലെ പല പ്രദേശങ്ങളിലും മാസങ്ങള്‍ മുമ്പു തന്നെ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് ഈ വിഷയങ്ങളിലെല്ലാം ഇരുട്ടില്‍ത്തപ്പുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: