തിരുവനന്തപുരം: കേരളത്തിലെ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ക്രമവിരുദ്ധമായ ഇളവുകള്‍ അനുവദിച്ചത് സ്വാശയ ലോബിക്ക് വിദ്യാഭ്യാസ കച്ചവടം നടത്താനാണെന്നും മന്ത്രി വിദ്യാഭ്യാസകച്ചവടക്കാര്‍ക്ക് കുടപിടിക്കുകയുമാണെന്ന് എബിവിപി. വിദ്യാഭ്യാസ മേഘലയിലെ അഴിമതിക്കും തെറ്റായ പരിഷ്കാരങ്ങള്‍ക്കുമെതിരെ ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എബിവിപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ. പ്രസാദ് അറിയിച്ചു.
പ്രവേശന പരീക്ഷയിലെ നെഗറ്റീവ് മാര്‍ക്ക് എടുത്ത് കളയുന്നത് പരീക്ഷയെ പ്രഹസനമാക്കുന്നതിന് തുല്യമാണ്. സ്വകാര്യ സ്വാശ്രയമാനേജ്മെന്റുകളുടെ താത്പര്യത്തിനനുസരിച്ചാണ് മന്ത്രി വിദ്യാഭ്യാസനയം രൂപികരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും സാധാരണക്കാര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനും പകരം നിലവാരമില്ലാത്ത സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സീറ്റ് നിറയ്ക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നത്. വിദ്യാഭ്യാസമന്ത്രിക്ക് വകുപ്പില്‍ തുടരാന്‍ അവകാശമില്ല.
പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ദേശീയതലത്തില്‍ തന്നെയുള്ള മാനദണ്ഡമാണ് പ്രവേശന പരീക്ഷ. കേരളത്തിലെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളിലെ വിജയശതമാനം 25 ശതമാനത്തില്‍ താഴെയാണ്. ഈ സാഹചര്യത്തിലും സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന കോളേജുകളുടെ പ്രശ്നം പരിഹരിക്കാനാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്നാണ് മന്ത്രി പത്രസമ്മേളനം നടത്തി പറഞ്ഞത്. സ്വാകാര്യ മാനേജ്മെന്റുകളോട് പണം പറ്റിയാണ് മന്ത്രി ഇതെല്ലാ കാട്ടിക്കൂട്ടുന്നത്. മന്ത്രിക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകമെന്നും എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: