കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും നെയ്യാറ്റിന്‍കര മജിസ്ട്രേറ്റുകോടതി ശിക്ഷ വിധിക്കുകയും ഹൈക്കോടതിയും സുപ്രീംകോടതിയും കീഴ്ക്കോടതിയുടെ വിധി ശരിവെക്കുകയും ചെയ്ത കേസിലെ പ്രതിയായ ഡേവിഡ് ലാലി എന്ന പാസ്റ്ററെ രക്ഷിക്കുന്നതിനുവേണ്ടി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം ദുരുപയോഗം ചെയ്തതായി വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് ആരോപിച്ചു.
മലയണ്കീഴ് വിഴവൂര്‍ ചെറുവിള വീട്ടില്‍ ഡേവീഡ് ലാലിയുടെ രണ്ടുവര്‍ഷം കഠിനതടവും സുപ്രീംകോടതി ശരിവെച്ച കേസ് ഒഴിവാക്കി വെറും ഒരു ലക്ഷം രൂപ പിഴയടച്ച് പ്രതിയെ രക്ഷപ്പെടുത്തുവാന്‍ മുഖ്യമന്ത്രി സഹായിച്ചു. ആഭ്യന്തരസെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ഇത്തരത്തിലുള്ള പ്രതികളുടെ ശിക്ഷ ഒഴിവാക്കണമെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം വേണമെന്നിരിക്കെ പ്രസ്തുത മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ട് സാമുദായികതാത്പര്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രി നിയമവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇത്തരം പ്രവണതകള്‍ നീതിന്യായ സംവിധാനത്തിന് തെറ്റായ സന്ദേശം നല്‍കും എന്നതിനാല്‍ മുഖ്യമന്ത്രി ഈ സംഭവം പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: