തിരുവനന്തപുരം: സംസ്ഥാന ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ പാമോലിന്‍ അഴിമതിക്കേസ് പിന്‍വലിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് സിപിഐ നിയമസഭാ കക്ഷി സെക്രട്ടറി വി.എസ്. സുനില്‍ കുമാര്‍.
നിയമ വിരുദ്ധമായി അധികാര ദുര്‍വിനിയോഗത്തിലൂടെ അഴിമതിക്കാരായ പ്രതികളെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്തു തുടരാനുള്ള അര്‍ഹതയില്ല. പദവിക്കു ചേരാത്ത കാര്യങ്ങള്‍ ചെയ്യുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു
അഴിമതി നടന്നെന്ന് വളരെ വ്യക്തമാക്കപ്പെട്ട കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍വേണ്ടി മാത്രമായി വിചാരണ നടത്താതെ കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഭണഘടനയുടെയും സത്യപ്രതിജ്ഞയുടെയും ലംഘനമാണ്. ഹൈക്കോടതി വിധിയുടെ സാഹചര്യത്തില്‍ അഴിമതിക്കേസിലെ അഞ്ചാം പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം.
ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായിരിക്കുന്നത് കേസിനെ സ്വാധീനിക്കാന്‍ ഇടയാക്കും. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന് എപ്പോഴും പറയുന്ന മുഖ്യമന്ത്രിയാണ് കേസ് പിന്‍വലിക്കാനുള്ള ശ്രമത്തിനു നേതൃത്വം നല്‍കിയത്. ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: