തിരുവന്തപുരം: ദേശീയ ഗെയിംസ് അഴിമതി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുന്‍ കായിക മന്ത്രി എം. വിജയകുമാര്‍. ഗെയിംസിനു മുമ്പുതന്നെ ഇക്കാര്യത്തില്‍ അന്വേഷണം ഉറപ്പാക്കണം. ഗെയിംസുമായി ബന്ധപ്പെട്ട് നടക്കുന്ന ധൂര്‍ത്ത്, ക്രമക്കേടുകള്‍, ആരോപണങ്ങള്‍, ആക്ഷേപങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.
സംസ്ഥാനത്തിന് നാണക്കേടുണ്ടാകാത്ത നിലയില്‍ ഗെയിംസ് നടക്കുമെന്ന് ഉറപ്പാക്കണം. ഇക്കാര്യങ്ങളില്‍ ശരിയായ നിലപാട് സ്വീകരിക്കാതെ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ തുടരുന്നതെങ്കില്‍ തുടര്‍ നടപടികളെകുറിച്ച് ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിരന്തര പരിശ്രമത്തിന്റെ ഫലമായി ബീഹാറിന് അനുവദിച്ച 35-ാമത് ദേശീയ ഗെയിംസ് കേരളത്തിന് ലഭിച്ചെങ്കിലും നാണക്കേടുണ്ടാക്കുന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഗെയിംസിന്റെ നടത്തിപ്പ് രീതിയെ വിശമര്ശിക്കുന്നു. എല്ലാ മാധ്യമങ്ങളും ധൂര്‍ത്തിന്റെയും ക്രമക്കേടുകളുടെയും വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. എന്നാല്‍, മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും ഒരു മാധ്യമത്തിനും മാത്രം ഒരു കുഴപ്പവുമില്ലായെന്നാണ് നിലപാട്.
കേരളമാകെ ആശങ്കപ്പെടുമ്പോഴാണ് ഇവരുടെ നിഷേധാത്മക നിലപാട്. രാഷ്ട്രപതി കായിക മേളയ്ക്ക് എത്തുന്നില്ല. പ്രധാനമന്ത്രിയുടെ കാര്യവും അനശ്ചിത്വത്തിലാണ്. ഗവര്‍ണറും വിട്ടുനില്‍ക്കുന്നു. എല്ലാ ഞാന്‍ ചെയ്തോളാമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ ഈ പിടിവാശി ഉപേക്ഷിക്കുന്നതാണ് സംസ്ഥാനത്തിന്റെ താല്പര്യങ്ങള്ക്ക് നല്ലത്. ദേശീയ ഗെയിംസ് കേരളീയരുടെയെല്ലാം അഭിമാന പ്രശ്നമായതിനാലാണ് ബഹിഷ്കരണം അടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാത്തതെന്നും വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: