ദേവികുളം: ദേവികുളം സൈലന്റ് വാലി അരമനഷോലയില് കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചിയെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസ് ദേവികുളം വാര്‍ഡ് പ്രസിഡന്റ് മൈക്കിള്‍ രാജിനെയാണ് ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ നോബര്‍ട്ട് ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ പിടികൂടിയത്.
കേസിലെ മുഖ്യപ്രതികളായ മൂന്ന് പേരെ ദേവികുളം എസ്.ഐ മണിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച രാത്രി പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് അഞ്ചൂറ് കിലോ കാട്ടിറച്ചിയും പിടികൂടിയിരുന്നു. ഇന്നലെ രാവിലെ കേസ് വനംവകുപ്പിന് കൈമാറി.
തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരമനഷോല കാട്ടില്‍ നടത്തിയ തിരച്ചിലില്‍ പോത്തിന്റെ വെട്ടിമാറ്റിയ തലയും വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും കണ്ടെത്തി. ലൈസന്‍സില്ലാത്ത തോക്കാണ് പിടിച്ചെടുത്തിരിക്കുന്നത്. കേസില്‍ ഇനി രണ്ട് പേരെയും കൂടി പിടികൂടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: