കൊച്ചി: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് ജനശക്തി പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനായി ഇന്ന് കൊച്ചിയില്‍ എത്തും. കളമശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വൈകുന്നേരം നാലുമണിക്ക് ചേരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും.
പാര്‍ട്ടി സംസ്ഥാന നേതാക്കളായ മെഹ്ബൂബ്, സെക്രട്ടറി ജനറല്‍ ജേക്കബ് പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്നുമുതല്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്. ഒരു ലക്ഷം പേരെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് മെഹബൂബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് ഓണ്‍ലൈനായി അംഗത്വം കരസ്ഥമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: