കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ യാത്രദുരിതത്തിന് പരിഹാരമായി കോറല്‍സ് കപ്പല്‍ ഇന്ന് നീറ്റിലിറക്കും. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ദ്വീപ് നിവാസികള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ലക്ഷദ്വീപിന് 400 പേര്‍ക്കിരിക്കാവുന്ന എം. വി കോറല്‍സ് എന്ന കപ്പലും വാര്ഫുമാണ് നല്‍കിയിരിക്കുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ സാന്നിദ്ധ്യത്തില്‍ കപ്പല്‍ ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും.
കേന്ദ്രത്തില്‍ അധികാരത്തിരുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ലക്ഷദ്വീപിന് എന്നും അവഗണന മാത്രമേ സമ്മാനിച്ചിരുന്നുള്ളു എന്നും നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് ലക്ഷദ്വീപ് സംസ്ഥാനകമ്മറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു. കപ്പല്‍ ഇത്രത്തോളം താമസിക്കാന്‍ കാരണം കോണ്‍ഗ്രസ്സ് ജനപ്രതിനിധിയുടെ പിടിപ്പുകേട് കൊണ്ടാണെന്ന് പ്രസിഡണ്ട് സെറികോയ പറഞ്ഞു. പത്രസമ്മേളനത്തില്‍ ചെറിയ കോയ, ഷാജാഹാന്‍ എം.ബി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: