തിരുവനന്തപുരം: സംസ്ഥാനത്ത് എംബിബിഎസിന് 2,950 ഉം എന്‍ജിനീയറിങിന് 56,407 സീറ്റുകളും. ബിഡിഎസി(ഡെന്റല്‍)ന് 1,550 സീറ്റും, ബിഎഎംഎസി (ആയുര്‍വേദ)ന് 830 സീറ്റും, ബിഎച്ച്എംഎസി (ഹോമിയോ)ന് 250 സീറ്റും, ബിഎസ്എംഎസി (സിദ്ധ)ക്ക് 50 സീറ്റുകളുമാണുള്ളത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കോഴ്സുകളായ ബിഎസ്സി അഗ്രിക്കള്‍ച്ചറിന് 209ഉം ബിഎസ്സി ഫോറസ്ട്രിക് 30 സീറ്റും, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴിലുള്ള കോഴ്സായ ബിവിഎസ്സി ആന്റ് എച്ച് (വെറ്ററിനറി)ന് 220 സീറ്റും, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന് കീഴിലുള്ള കോഴ്സായ ബിഎഫ്എസ്സി (ഫിഷറീസ്)ന് 50 സീറ്റുമാണുള്ളത്.
എംബിബിഎസിന് ആകെയുള്ള 2,950 സീറ്റില്‍ 1,895 സീറ്റിലേക്ക് സംസ്ഥാന പ്രവേശനപരീക്ഷാ കമ്മീഷണറായിരിക്കും അലോട്ട്മെന്റ് നടത്തുക. ഇതില്‍ സംസ്ഥാനത്തെ ഒമ്പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 1,250 എംബിബിഎസ് സീറ്റില്‍നിന്ന് ഓള് ഇന്ത്യാ ക്വാട്ട, ഗവണ്മെന്റ് ഓഫ് ഇന്ത്യ നോമിനീസ് മുതലായ സീറ്റുകള്‍ ഒഴികെയുള്ള 1,045 സീറ്റുകളിലേക്കായിരിക്കും അലോട്ട്മെന്റ് നടക്കുക. ഒരു സര്‍ക്കാര്‍ നിയന്ത്രിത മെഡിക്കല്‍ കോളജിലെ 50 സീറ്റുകളിലേക്കും 14 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 800 സീറ്റുകളിലേക്കും കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തും.
സര്‍ക്കാര്‍ ഡെന്റല്‍ കോളജിലെ 190 സീറ്റില്‍ അഖിലേന്ത്യാ ക്വാട്ട ഒഴികെയുള്ള 160 സീറ്റും, സര്‍ക്കാര്‍ നിയന്ത്രിത ഡെന്റല്‍ കോളജിലെ 30 സീറ്റും, 16 സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളജിലെ 650 സീറ്റും ഉള്‍പ്പെടെ 840 സീറ്റിലായിരിക്കും കമ്മീഷണര്‍ പ്രവേശനം നടത്തുന്നത്. അഞ്ച് സര്‍ക്കാര്‍, എയ്ഡഡ് ആയുര്വേദകോളജുകളിലെ 240ഉം, 10 സ്വകാര്യ സ്വാശ്രയ ആയുര്‍വേദ കോളജുകളിലെ 285സീറ്റും, അഞ്ച് സര്‍ക്കാര്‍, എയ്ഡഡ് ഹോമിയോ കോളജുകളിലെ 225 സീറ്റും, സ്വകാര്യ സ്വാശ്രയ സിദ്ധ കോളജിലെ 25സീറ്റുകളിലും കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തും.
മൂന്ന് ബിഎസ്സി അഗ്രികള്‍ച്ചര്‍ കോളജുകളിലെ 173 സീറ്റും, ബിഎസ്സി ഫോറസ്ട്രി കോളജിലെ 25 സീറ്റിലും കമ്മീഷണര്‍ പ്രവേശനം നടത്തും.
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി കോഴ്സുകള്‍ക്ക് 194ഉം, കേരള സര്‍വ്വകലാശാല ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് കോഴ്സുകള്‍ക്ക് 41ഉം, സീറ്റുകളിലാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ നേരിട്ട് പ്രവേശനം നടത്തുക.
എന്‍ജിനീയറിംഗ് ആര്‍ക്കിടെക്ചര്‍ കോഴ്സിന് എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രവേശനം നടത്തുന്ന 609 സീറ്റാണ് ഈവര്‍ഷം നിലവിലുള്ളത്. നാല് സര്‍ക്കാര്‍ എയ്ഡഡ് കോളജുകളില്‍ 189 ഉം, 19 സ്വകാര്യ സ്വാശ്രയ കോളജുകളില്‍ 420 ഉം സീറ്റുകള്‍. എഞ്ചിനീയറിംഗ് കോളജുകളില്‍ ആകെ 32,822 സീറ്റുകളിലാണ് കമ്മീഷണര്‍ പ്രവേശനം നടത്തുന്നത്. സര്‍ക്കാര്‍, എയ്ഡഡ് എഞ്ചിനീയറിംഗ് കോളജുകളില്‍ 4,402ഉം, അഗ്രികള്‍ച്ചര്‍, വെറ്ററിനറി സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളജുകളില്‍ 99ഉം, സര്‍ക്കാര്‍ നിയന്ത്രിത എഞ്ചിനീയറിംഗ് കോളജില്‍ 6,125ഉം, സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജില്‍ 22,200ഉം സീറ്റുകളിലാണ് കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തുന്നത്. ആര്‍ക്കിടെക്ചര്‍ കോഴ്സുകളില്‍ 189 സീറ്റ് സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലും 420 സീറ്റ് സ്വകാര്യമേഖലയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: