തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാരിനും വകുപ്പുമന്ത്രിക്കുമെതിരെ ഭരണപക്ഷ എംഎല്‍എമാരുടെ രൂക്ഷവിമര്‍ശനം. യുഡിഎഫ് നിയമസഭാകക്ഷി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.ഗെയിംസ് നീട്ടിവെക്കണമെന്ന് ആവശ്യം യോഗത്തില്‍ ഉയര്‍ന്നെങ്കിലും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വഴങ്ങിയില്ല.
മാധ്യമങ്ങള്‍ ദേശീയഗെയിംസിന്റെ സംഘാടനത്തില്‍ നിന്ന് അകന്നുനില്‍ക്കുകയാണെന്നും അടിയന്തരമായി മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കാണണമെന്നും ചര്‍ച്ച കള്‍ക്ക് തുടക്കമിട്ട ബെന്നി ബഹന്നാന് ആവശ്യപ്പെട്ടു.
ഗെയിംസ് നടത്തി അപമാനിതരാകാനുള്ള അവസരം സൃഷ്ടിക്കരുത്. നിലവിലെ സാഹചര്യത്തില്‍ തീയതി നീട്ടിവെച്ചാലും പിഴവില്ലാത്തവിധം ഗെയിംസ് സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കാതെയാണ് ഗെയിംസ് നടത്തിപ്പുകാര്‍ മുന്നോട്ടുപോകുന്നതെന്ന് പാലോട് രവി എംഎല്‍എ കുറ്റപ്പെടുത്തി.ഗെയിംസിന്റെ കേന്ദ്ര കമ്മിറ്റിയും വേദികളും തമ്മില്‍ ഏകോപനമില്ലെന്ന് ടി.എന്‍ പ്രതാപന് എംഎല്‍എ കുറ്റപ്പെടുത്തി. തൃശൂരിലെ ഒരു വേദിയുടെ ചെയര്മാന് സ്ഥാനത്ത് താന്‍ ഉണ്ടെങ്കിലും ഇന്നേവരെ യാതൊന്നും തന്നെ അറിയിച്ചിട്ടില്ലെന്നും പ്രതാപന് പറഞ്ഞു.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളു മുണ്ടെന്നും ഇപ്പോള്‍ താന്‍ അതേപ്പറ്റി യാതൊന്നും പറയു ന്നില്ലെന്നും പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഗെയിംസ് കഴിയുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ പറയുമെന്നും അറിയിച്ചു. സിപിഎമ്മും സിപിഐയും ഇവന്റ് മാനേജ്മെന്റുകാരെ ഉപയോ ഗിച്ചിട്ടുണ്ട്.
റണ്‍ കേരള റണ്‍ പരിപാടിയുടെ നടത്തിപ്പ് ചുമതല കുറഞ്ഞ തുക ആവശ്യപ്പെട്ട ഇവന്റ് മാനേജ്മെന്റിനാണ് നല്‍കിയത്. റണ്‍ കേരള റണ്‍ ദേശീയ ഗെയിംസിന്റെ ഭാഗമല്ല. ഇതിനാവശ്യമാകുന്ന പൈസ ചിലവഴിക്കുന്നത് ദേശീയ ഗെയിംസിന്റെ ഫണ്ടില്‍നിന്നല്ല. ഗെയിംസിന്റെ തീയതി മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ജനപ്രത ിനിധികള്ക്കുള്ള പരാതികള്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: