തൃശൂര്‍: ഉത്സവങ്ങള്‍ക്കു ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ആനകളെ ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ ശുപാര്‍ശ. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനകളെ വാടകയ്ക്ക് കൊടുക്കുന്നതും ആനകളെ നടക്കിരുത്തുന്നതും ചട്ടവിരുദ്ധമാണെന്നാണ് ബോര്‍ഡിന്റെ ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്നത്.
ഗുരുവായൂരില്‍ ആനകളെ കാണിക്കയായി ഭക്തര്‍ നടക്കിരുത്തുന്നത് നിരോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഗുരുവായൂര്‍ ആനക്കോട്ടയിലുള്ള 65 വയസിനു മുകളില്‍ പ്രായമുള്ള ആനകളെ വനംവകുപ്പിന് കൈമാറാനും നിര്‍ദേശിക്കുന്നുണ്ട്. ഈ നിര്‍ദേശം അംഗീകരിച്ചാല്‍ ഗജവീരന് ഗുരുവായൂര്‍ പത്മനാഭനെ വനം വകുപ്പിനു നല്‍കേണ്ടി വരും.
ആനക്കോട്ടയുടെ വിസ്തൃതി 18 ഏക്കറില്‍ നിന്നും ഉയര്‍ത്താനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇത് 110 ഏക്കര്‍ ആകണമെന്നാണ് നിര്‍ദേശ്. ദേവസ്വത്തിലെ മിക്ക ആനകളുടെയും ഉടമസ്ഥാവകാശം വ്യാജമാണെന്നും ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആനക്കോട്ടയിലെ ഭൂരിഭാഗം ആനകളും രോഗബാധിതരാണെന്നും ക്ഷയം പോലെയുളള രോഗങ്ങള്‍ മൂലം എട്ടോളം ആനകള്‍ ചരിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: