ഒറ്റപ്പാലം: ജില്ലയില്‍ എസ്സി, എസ്ടി വിഭാഗത്തുനുള്ള 113 കോടിയിലധികം രൂപയുടെ ഫണ്ട് ലാപ്സായെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി. സാധുജന പരിപാലന സംഘം ജില്ലാ പ്രസിഡണ്ട് എം.സി.വേലായുധന്, ജില്ലാ സെക്രട്ടറി വേലായുധന് പട്ടാമ്പി എന്നിവര്‍ക്ക് ലഭിച്ച മറുപടിയിലാണ് ഫണ്ട് ലാപ്സായതിന്റെ കണക്കുകള്‍.
ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകള്‍ 12 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഫണ്ട് ലാപ്സായിട്ടുളളത്. ആദിവാസി മേഖലയായ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ഗ്രാമ പഞ്ചായത്ത്തലത്തിലുളളവിവരം കൂടെ ഉള്‍പ്പെടുമ്പോള്‍ ഇതിലും കൂടുതലാവും നഷ്ടത്തിനറെ തോത് എന്നാണ് സൂചന.
1976 മുതലാണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രതേ്യകഫണ്ടുകള് സര്ക്കാര്നീക്കിവെച്ചിരിക്കുന്നത്. ഇതുപ്രകാരം കഴിഞ്ഞ നാല് വര്‍ഷക്കാലം നീക്കിവെച്ച വിവിധ ഫണ്ടുകളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലാപ്സാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം എസ്സി, എസ്ടി വിഭാഗങ്ങളുളള ജില്ലയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെയാണ് 113 കോടിയിലധികം രൂപ ലാപ്സായിട്ടുളളത്.
പാലക്കാട് ജില്ലാ പഞ്ചായത്തില്‍ 45.54 ശതമാനം, പാലക്കാട് നഗരസഭയില്‍ 45.25 ശതമാനം, ഷൊര്‍ണൂര്‍ നഗരസഭയില്‍ 38.44 ശതമാനവുമാണ് നഷ്ടപ്പെട്ടത്. ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുളള കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്താണ് ഫണ്ട് ലാപ്സാക്കിയതില്‍ മുന്നില്‍. ഇവിടെ 67.74 ശതമാനമാണ് പാഴായത്. തൃത്താല ബ്ലോക്ക് പഞ്ചാത്തില്‍ 32.76 ശതമാനം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ 26.04 ശതമാനം, പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ 25.23 ശതമാനം, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ 25.65 ശതമാനം, ഒറ്റപ്പാലം നഗരസഭയില്‍ 21.19 ശതമാനം, നെന്മാറബ്ലോക്ക് പഞ്ചായത്തില്‍ 17.33 ശതമാനം, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തില്‍ 15.78 ശതമാനം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ 15.20 ശതമാനം, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ 14.56 ശതമാനം ഫണ്ടുമാണ് ലാപ്സായി പോയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുളള പല എസ്സി, എസ്ടി വിഭാഗം മെമ്പര്‍മാരും ഉദേ്യാഗസ്ഥരും മറ്റും ഇക്കാര്യത്തില്‍ അജ്ഞരാണെന്നതാണ് മറ്റൊരു വസ്തുത. സ്വന്തം വാര്‍ഡില്‍പോലും ഇത്തരം ഫണ്ടുകള്‍ വിനിയോഗിക്കാന്‍ ഇവര്‍ ശ്രദ്ധപുലര്ത്താതിരുന്നതും ശ്രദ്ധേയമാണ്.
പട്ടിക വിഭാഗക്കാരുടെ ഫണ്ടുകള്‍ മുഴുവനായും ചെലവാക്കുക എന്ന ലക്ഷ്യത്തില്‍ ചില പഞ്ചായ്തുകള് വകമാറ്റി ചെലവഴിക്കുകയോ ചെയ്യുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: