പേരാമംഗലം: വീട് വാടകയ്ക്കെടുത്ത് ടൈലറിങ്ങ് യൂണിറ്റിന്റെ മറവില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിവന്നിരുന്നഏഴംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തോളൂര്‍ പഞ്ചായത്തിലെ പറപ്പൂര്പള്ളിക്കു മുന്‍വശത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
പേരാമംഗലം സി.ഐ പി.സി.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഏഴംഗസംഘത്തെ കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ തിരൂര്‍ സ്വദേശിനി വിജി(41)എന്ന സ്ത്രീ വീട് വാടകയാക്കെടുത്ത് ടൈലറിങ്ങ് യൂണിറ്റ് സ്ഥാപനം നടത്തുകയും അതിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളെ കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് അവിടെ തന്നെ സൗകരൃം ചെയ്തുകൊടുത്തുവരികയുമായിരുന്നു.
രണ്ടാഴ്ചയായി വീട് വാടകയ്ക്ക്എടുത്തിട്ട്.മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനായി വീടിന്റെ ഹാളില്‍ സ്റ്റിച്ചിങ്ങ് മെഷിനുകള്‍ ഇട്ടിരുന്നു. ഹാളിനോട് ചേര്‍ന്ന് രണ്ട് കിടപ്പുമുറികള്‍ എല്ലാസൗകരൃങ്ങളോടുകൂടി ഒരുക്കിയിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിനി ഷെറി(30),ചേറ്റുപുഴ സ്വദേശിനി മിനി(34),എടമുട്ടം സ്വദേശിനി സജിത(38),കുരിയച്ചിറ സ്വദേശിനി രേഖ(32),തിരുവനന്തപുരം സ്വദേശിനി അശ്വതി(35)എന്നിവരാണ് പിടിയിലായത്. നടത്തിപ്പുകാരിയുടെ ഇടനിലക്കാടനും ആവശ്യക്കാരെ തന്റെ ഓട്ടോറിക്ഷയില്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചുകോടുത്തിരുന്നയാളെയും പിടികൂടി.
താന്ന്യം സ്വദേശി അനില്‍കുമാറുമാണ്(39)പോലീസ് പിടിച്ചത്. പകല്‍ സമയത്ത് മാത്രമാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. പല സ്ത്രകളും പതിവായി വീട്ടില്‍ എത്താരുണെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇവര്‍ സ്ഥിരമായി ഒരു സ്ഥലത്ത് നില്കാറില്ലെന്നും ഇടയ്ക്കിടക്ക് സ്ഥലം മാറി കൊണ്ടിരിക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞതായി പോലീസ് പറഞ്ഞു.
എഎസ് ഐ ജെയ്സണ്‍, സീനിയര്‍ സി പി ഒ മാരായ ജയചന്ദ്രന്,ബിനന്‍,രാജന്,വനിതാ സിപിഒ ബിന്ദു,മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം റെയ്ഡ് ചെയ്ത് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് വിലകൂടിയ മൊബൈല്‍ ഫേണുകളും പണവും ഓട്ടോറിക്ഷയും പിടികൂടി.കോടതിയില്‍ ഹാജരാക്കിയ ഇവരെ കുന്നംകുളം മജിസ്ട്രേറ്റ് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: