പത്തനാപുരം: റിപ്പബ്ലിക് ദിനാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് എംഎല്‍എ കെ.ബി. ഗണേഷ്കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സ്വാഗതസംഘയോഗം യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ, മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അലങ്കോലപ്പെടുത്തി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സ്വാഗതസംഘരൂപീകരണയോഗം താലൂക്ക് ഓഫീസില്‍ വച്ച് ഒരാഴ്ചമുമ്പ് കൂടിയെങ്കിലും അന്നും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയിരുന്നു.
പത്തനാപുരം താലൂക്ക് ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ ലംബോദരന്പിള്ളയുടെ നേതൃത്വത്തില്‍ പതിനേഴ് ലക്ഷം രൂപയുടെ പണപ്പിരിവ് നടത്തിയതായും വരവ് ചിലവ് കണക്കുകള്‍ കാണിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യോഗം തടസപ്പെടുത്തിയത്. പ്രതിഷേധം കയ്യാങ്കളിയിലെത്തുമെന്നായതോടെ റിപ്പബ്ലിക്ദിനാഘോഷം വേണ്ടെന്ന നിലാപാടെടുത്തശേഷം ഗണേഷ്കുമാര് ഇറങ്ങിപ്പോയി.
തുടര്‍ന്ന് യൂത്ത്കോണ്‍ഗ്രസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് തഹസില്‍ദാര്‍ ലംബോദരന് പിള്ളയെ തടഞ്ഞുവെച്ചു. ഒടുവില്‍ പോലീസെത്തിയാണ് തഹസില്‍ദാരെ മോചിപ്പിച്ചത്. കഴിഞ്ഞയാഴ്ച നടന്ന യോഗം അലങ്കോലപ്പെട്ടതിന്റെ പേരില്‍ മാറ്റിവെച്ച യോഗമാണ് വീണ്ടും അലങ്കോലപ്പെട്ടത്.
കഴിഞ്ഞ യോഗത്തില്‍ താലൂക്ക് ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകള്‍ ഇന്നത്തെ യോഗത്തില്‍ അവതരിപ്പിക്കണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയും ചെയ്തു.
രാജ്യത്തിന്റെ 65-ാമത് റിപ്പബ്ലിക് ദിനാഘോഷം പത്തനാപുരം താലൂക്കില്‍ ഉപേക്ഷിച്ചതും ആഘോഷത്തിന് തടസം സൃഷ്ടിച്ചതും രാജ്യദ്രോഹമാണെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി. താലൂക്ക് ഉദ്ഘാടനാഘോഷത്തില് അഴിമതി നടന്നതിന്റെ ഉത്തരവാദിത്വം യുഡിഎഫിനാണ്. അതിനാല്‍ യുഡിഎഫിലെ അനൈക്യവും അഴിമതിയും കാരണം റിപ്പബ്ലിക്ദിനാഘോഷത്തെ എതിര്‍ക്കുന്നത് അംഗീകരിക്കാനാവില്ല. താലൂക്ക് ഓഫീസ് ഉദ്ഘാടനത്തില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ നിയമനനടപടി സ്വീകരിക്കുവാന്‍ എതിര്‍പ്പുയര്‍ത്തുന്നവര്‍ തയ്യാറാകണമെന്നും സുഭാഷ് പട്ടാഴി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: