ധര്‍മ്മശാല: ഹിമാചല്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം തോല്‍വിയിലേക്ക് നീങ്ങുന്നു. ഒന്നാം ഇന്നിംഗ്സില്‍ 321 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ്. ഒരു ദിവസവും 6 വിക്കറ്റും കയ്യിലിരിക്കെ ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ കേരളത്തിന് ഇനിയും 260 റണ്‍സ് കൂടി ആവശ്യമാണ്. രണ്ട് റണ്‍സുമായി സച്ചിന് ബേബിയും റണ്ണൊന്നുമെടുക്കാെത മനുകൃഷ്ണനുമാണ് ക്രീസില്‍.
നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 196 റണ്‍സിനെതിരെ ഹിമാചല്‍പ്രദേശ് ആദ്യ ഇന്നിംഗ്സില്‍ 517 റണ്‍സെടുത്തു. 287ന് ആറ് എന്ന നിലയില്‍ മൂന്നാം ദിവസമായ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ഹിമാചല്‍പ്രദേശ് 166 റണ്‍സെടുത്ത ദോഗ്രയുടെയും 118 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബിപുല്‍ ശര്‍മ്മയുടെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. കേരളത്തിന് വേണ്ടി നിയാസ്, മനുകൃഷ്ണന്, മോനിഷ്, അമിത് വര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് 321 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കേരളത്തിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോര്‍ബോര്‍ഡില്‍ 14 റണ്‍സുള്ളപ്പോള്‍ അഞ്ച് റണ്‍സെടുത്ത കെ.ബി. പവന് ധവാന്റെ പന്തില്‍ ബെയ്ന്സിന് ക്യാച്ച് നല്കി മടങ്ങി. പിന്നീട് സുരേന്ദ്രനും സഞ്ജു സാംസണും ചേര്‍ന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ടിന് ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 52-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത സഞ്ജുവിനെ വിക്രംജീത് മാലികിന്റെ പന്തില്‍ ദോഗ്ര പിടികൂടി. സ്കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും കേരളത്തിന് നഷ്ടമായി. നാല് റണ്‍സെടുത്ത അമിത് വര്‍മയെ ബിപുല്‍ ശര്‍മ്മയുടെ പന്തില്‍ റിഷി ധവാന് കയ്യിലൊതുക്കി. തൊട്ടുപിന്നാലെ നാലാം വിക്കറ്റും നഷ്ടമായി. 23 റണ്‍സെടുത്ത സുരേന്ദ്രനെ ജയ്സ്വാളിന്റെ പന്തില്‍ ആര്. പരിദ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: