ന്യൂദല്‍ഹി: ഇറ്റലിയില്‍ നിന്ന് തിരികെ വരാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്റെ ആവശ്യം ജനുവരി 12ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ചിന്റെയാണ് തീരുമാനം.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേസിലെ പ്രതികളിലൊരാളായ മസിമിലിയാനോ ലത്തോറെയുടെ ആവശ്യമാണ് കോടതി പരിഗണിക്കുന്നത്. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് ചികിത്സയ്ക്കായി നാവികന് ഇറ്റലിയിലേക്ക് പോയത്. പരിശോധനയില്‍ ഹൃദയത്തിന് തകരാറുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം അഞ്ചിന് ഹൃദയശസ്ത്രക്രിയ നടത്തിയതായി നാവികന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞ് അധികം സമയമാവാത്തതിനാല്‍ മസിമിലിയാനോ ലത്തോറെയ്ക്ക് യാത്ര ചെയ്യാനാവില്ല. ഈ പശ്ചാലത്തില്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെ നാവികരുടെ അപേക്ഷ തള്ളിയ കോടതി ജനുവരി 12 നുള്ളില്‍ ഇന്ത്യയിലേക്ക് നാവികന് തിരികെ എത്തണമെന്ന് ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നാവികന് പുതിയ അപേക്ഷ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: