ചെറുതോണി:സാമ്പത്തിക ബാധ്യതമൂലം ഊരുമൂപ്പനും ഊരാളി സമുദായ സംഘടനയുടെ കഞ്ഞിക്കുഴി ബ്രാഞ്ച് പ്രസിഡന്റുമായ പൈമ്പായില് റെജി(37) ജീവനൊടുക്കി. കഴിഞ്ഞദിവസം വൈകിട്ട് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കാണപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കുമായി ലക്ഷക്കണക്കിനു രൂപ കൊടുത്തു തീര്‍ക്കാനുണ്ട്. 84900 രൂപ ലോണെടുത്ത കഞ്ഞിക്കുഴി സഹകരണ ബാങ്കില്‍ മാത്രം മുതലും പലിശയുമടക്കം 261135 രൂപ കൊടുക്കാനുള്ളതിനാല്‍ വീടും, സ്ഥലവും ജപ്തിഭീഷണിയിലാണ്.
ഒരു സ്വകാര്യവ്യക്തിയില്നിന്നും പലിശക്കെടുത്ത ഒരു ലക്ഷം രൂപ കൃത്യ സമയത്തു കൊടുക്കാന്‍ കഴിയാത്തതിനാല്‍ തിങ്കളാഴ്ച മുതല്‍ ഇയാള്‍ കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് സ്വന്തമായി വീടു വയ്ക്കാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക കിട്ടാതെ വന്നതോടെ ബ്ലേഡു പലിശക്കു നല്ലൊരുതുക കടമെടുത്താണ് പണി പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ ആദിവാസികള്‍ക്കു വീടുവയ്ക്കാന്‍ രണ്ടര ലക്ഷംരൂപ വാഗ്ദാനം നല്‍കിയെങ്കിലും 75000 രൂപമാത്രമാണ് ഇയാള്‍ക്കു ലഭിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ പുഷ്പ. ആദിത്യയും, ആരോമലും മക്കളാണ്. ആകെ അരയേക്കര്‍ സ്ഥലമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: