മട്ടാഞ്ചേരി: ലക്ഷദ്വീപിലേക്കുള്ള യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനു പുതിയ കപ്പല്‍ എംവി കോറല്‍സ് ഉദ്ഘാടനം നാളെ രാവിലെ 9.30ന് കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിക്കും. തുറമുഖനഗരിയിലെ ലക്ഷദ്വീപ് വാര്‍ഫിലാണ് കപ്പലിന്റെ ഉദ്ഘാടനം. തുടര്‍ന്ന് സാമുദ്രികാ ഹാളില്‍ സമ്മേളനവും നടക്കും. 15 കോടിയോളം രൂപ ചെലവില്‍ 400 പേര്‍ക്ക് യാത്രചെയ്യുവാന്‍ കഴിയുന്ന എയര്‍ കണ്ടീഷന്‍ ചെയ്ത കപ്പലാണ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുക. എം.പി.മാരായ പ്രൊഫ.കെ.വി.തോമസ്, പി.പി.മുഹമ്മദ് ഫൈസല്‍, എംഎല്‍എ ഡൊമനിക് പ്രസന്റേഷന്, പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് പോള്‍ ആന്റണി എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: