കോട്ടയം: വിവിധ ജ്വല്ലറികളിലേക്ക് ആവശ്യമായ രേഖകളില്ലാതെ വില്‍പ്പനയ്ക്കെത്തിച്ച ഏഴു കിലോ സ്വര്‍ണം വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇതിന് വിപണിയില്‍ 1.72 കോടി രൂപ വില വരുമെന്നാണ് സൂചന. സ്വര്‍ണവുമായെത്തിയ മഹാരാഷ്ട്രാ സ്വദേശി അശ്വിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചോടെ നഗരമധ്യത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ വന്ന കാര്‍ പരിശോധിക്കുകയായിരുന്നു.
കോട്ടയം ഇന്റലിജന്‍സ് ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി.ടി. വര്‍ഗീസ്, ഇന്‍സ്പെക്ടിങ്ങ് ഓഫീസര്‍ ജയിംസ് ജോസഫ് കുന്നപ്പള്ളി, ഇന്‍സ്പെക്ടര്‍ അരുണ്‍ കെ. നായര്‍, സുധീര്‍ മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണ്ണം പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: