ന്യൂദല്‍ഹി: വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്ത യൂറിയയുടെ ഉല്‍പ്പാദനം അഞ്ചിരട്ടിയാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര രാസവളം വകുപ്പുമന്ത്രി അനന്തകുമാര്‍ അറിയിച്ചു. രാജ്യത്തെ കര്‍ഷകര്‍ക്കു വമ്പിച്ച നേട്ടമുണ്ടാക്കുന്ന ഈ തീരുമാനത്തിലൂടെ 310 ലക്ഷം ടണ്‍ വേപ്പിന്‍പിണ്ണാക്കു ചേര്‍ത്ത യൂറിയയാണ് ഉല്‍പ്പാദിപ്പിക്കാന്‍ പോകുന്നത്.
ഇത്രയും യൂറിയയുടെ ആവശ്യമുണ്ടായിട്ടും, അതിനുള്ള ഉല്‍പ്പാദന സൗകര്യമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിരുന്നില്ല. മാത്രമല്ല 71 ലക്ഷം മെട്രിക് ടണ്‍ യൂറിയ ഇറക്കുമതി ചെയ്തുപോന്നു. ഇതുമൂലം കര്‍ഷകര്‍ക്ക് വര്‍ദ്ധിച്ച വിലയ്ക്ക് യൂറിയ വാങ്ങേണ്ടിവന്നിരുന്നു. കൃഷിഭൂമിയില്‍ അധിക രാസമലിനീകരണം സംഭവിക്കുകയും ചെയ്തിരുന്നു. വേപ്പുചേര്ന്ന യൂറിയ മണ്ണിനെ രാസവല്ക്കരിക്കുന്നതിന്റെ തോത് കുറയ്ക്കും. മാത്രമല്ല യൂറിയയുടെ വിലയില്‍ പതിമൂന്നര രൂപയുടെ കുറവുമുണ്ടാകും.
യൂറിയ വിലയിലോ സബ്സിഡിയിലോ മാറ്റമൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയില്‍നിന്ന് മംഗലാപുരത്തേക്കുള്ള വാതക പൈപ്പ് ലൈന്‍ സംബന്ധിച്ച തടസങ്ങള്‍ എല്ലാം നീക്കിയതായി മന്ത്രി പറഞ്ഞു. നാഫ്തയ്ക്ക് അടുത്ത 100 ദിവസംകൂടി സബ്സിഡി നല്കാന് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: