തൃശൂര്‍: കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോ നായിക് ജന്മഭൂമി തൃശൂര്‍ ബ്യൂറോ സന്ദര്‍ശിച്ചു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലകും ജന്മഭൂമി തൃശൂര്‍ യൂണിറ്റ് പ്രിന്റര്‍ ആന്റ് പബ്ളിഷറുമായ വി. ശ്രീനിവാസന് പൊന്നാടയണിച്ച് സ്വീകരിച്ചു. ഡവലപ്പ്മെന്റ് മാനേജര്‍ പി.സുധാകരന്,റിപ്പോര്‍ട്ടര്‍മാരായ കൃഷ്ണകുമാര്‍ ആമലത്ത്, കെ.സുജിത്ത് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ജനറല്‍ സെക്രട്ടറി അഡ്വ.രവികുമാര്‍ ഉപ്പത്ത്, വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത്, സംസ്ഥാന സമിതിയംഗം ഇ.എം.ചന്ദ്രന് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: