തൃശൂര്‍: ആയുര്‍വ്വേദ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായ്ക് പറഞ്ഞു. തൃശൂരില്‍ ബിജെപി വ്യവസായ സെല്ലും ആയുര്‍വ്വേദ മെഡിസിന് മാനുഫാക്ചറേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ‘വിഷന്‍ ആയുര്‍വ്വേദ 2020’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുര്‍വ്വേദത്തിന് പ്രഥമ പരിഗണനയാണ് മോദി സര്‍ക്കാര്‍ നല്‍കുന്നത്. ആയുഷിന് ആദ്യമായി പ്രത്യേക മന്ത്രിയെത്തന്നെ നിയോഗിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. പ്രതിസന്ധികള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. ചടങ്ങില്‍ വിഷന്‍ ഫോര്‍ ആയുര്‍വ്വേദ 2020 കരട് രേഖ മന്ത്രിക്ക് കൈമാറി. സി.എന്‍.ജയദേവന് എംപി അധ്യക്ഷത വഹിച്ചു.
ആയുര്‍വ്വേദത്തിന്റെ ഉന്നമനത്തിന് മോദി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് എംപി പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആയുര്‍വ്വേദ രംഗത്തേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വരുന്നത് ആയുര്‍വ്വേദത്തിന്റെ വികസനത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
പത്മഭൂഷണ്‍ ഇ.ടി.നാരായണന് മൂസ് മന്ത്രിയെ പൊന്നാടയണിയിച്ചു. പത്മശ്രീ ഡോ.പി.ആര്.കൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍. കെ. നാരായണന് നമ്പൂതിരി, വ്യവസായസെല്‍ സംസ്ഥാന കണ്‍വീനര്‍ ഋഷി പല്പു, ടി.എസ്.പട്ടാഭിരാമന്, എം.ആര്.ഗോപാലകൃഷ്ണന്, ചന്ദ്രകാന്ത് ബന്‍സാലി, ജെ.എസ്.ഡി പാനി എന്നിവര്‍ സംസാരിച്ചു. ഡോ.ഡി.രാമനാഥന് സ്വാഗതവും ഡോ.എസ്.ജി.രമേഷ് നന്ദിയും പറഞ്ഞു. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും അവാര്‍ഡ് വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: