പാലക്കാട്: എംഎല്എയുമൊത്തുള്ള കിടപ്പറരംഗം മൊബൈലില്‍ എടുത്ത് ചാനലുകള്‍ക്ക് നല്കി വിവാദമുണ്ടാക്കിയ സ്ത്രീ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു മുന്പില് പണം ആവശ്യപ്പെട്ട് കുത്തിയിരിപ്പ് നടത്തിയത് വിവാദമായി. എംഎല്‍എയ്ക്കൊപ്പമുള്ള രംഗങ്ങള്‍ യഥാര്‍ഥമാണെങ്കിലും അത് ചിത്രീകരിച്ച് പുറത്തുവിട്ടതിനു പിന്നില്‍ ചില നീക്കങ്ങള്‍ ഉണ്ടെന്നായിരുന്നു ആക്ഷേപം.
ജോസ്തെറ്റയില്‍ എംഎല്എയുമൊത്തുള്ള കിടപ്പറരംഗത്തിന്റെ വീഡിയോ പകര്‍ത്തിയ സ്ത്രീയാണ് കരാര്‍പ്രകാരമുള്ള പണത്തിനായി പട്ടാമ്പിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി കുത്തിയിരിപ്പ് നടത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്തയാളും സാംസ്കാരിക പ്രഭാഷകനുമായ നേതാവിന്റെ വീട്ടില്‍ ചൊവ്വാഴ്ചയാണ് എറണാകുളം സ്വദേശിയായ സ്ത്രീ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിരുന്നത്.
തിങ്കളാഴ്ച പട്ടാമ്പിയിലെത്തിയ ഇവര്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വൈകിട്ട് വരെ ഇരുന്നിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും എത്തി . അഞ്ച്കോടി രൂപ വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെക്കൊണ്ട് എംഎല്‍എയ്ക്ക് ഒപ്പമുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യിപ്പിച്ച് ചാനലുകള്‍ക്ക് നല്‍കിപ്പിച്ചതെന്നാണ് അവര്‍ പറയുന്നത്. തുകയുടെ പകുതിപോലും നല്‍കിയില്ലെന്നും അവര്‍ പറയുന്നു.
സംഭവം പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും നാട്ടിലും ചര്‍ച്ചയായി. എംഎല്‍എയുമായി ബന്ധമില്ലെന്നൊന്നും ഇവര്‍ പറയുന്നില്ല. ഇങ്ങനെ ചെയ്യിപ്പിച്ചത് പണം വാഗ്ദാനം ചെയ്തായിരുന്നുവെന്നാണ് യുവതി പറയുന്നത്. എംഎല്‍എയുടെ വഴിവിട്ട നടപടികളും കോണ്‍ഗ്രസിന്റെ എതിരാളികളെ സ്വഭാവഹത്യ ചെയ്യുന്ന പ്രവണതയുമാണ് ഇതോടെ പുറത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: