തിരുവനന്തപുരം: തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം കേന്ദ്രീകരിച്ചും മനുഷ്യക്കടത്ത് നടന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വലിയതുറ വെട്ടുകാട് സ്വദേശികളായ രണ്ടുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ടൂര്‍ ഓപ്പറേറ്റര്‍മാരായ വെട്ടുകാട് സ്വദേശികളായ അനീഷ് ഫെര്‍ണാണ്ടസ് (37), ഇന്നസെന്റ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
25 പുരുഷന്മാരും 14 സ്ത്രീകളുമടക്കമുള്ള 39 അംഗ സംഘമായിരുന്നു നവംബറില്‍ ജെറ്റ് എയര്‍വെയ്സില്‍ തിരുവനന്തപുരത്ത് നിന്നും ജോര്‍ദാനിലേക്ക് പോയത്. ഇവര്‍ ഡിസംബര്‍ 12 ന് മടങ്ങിവരേണ്ടതായിരുന്നു.
മടങ്ങിവരാത്തതിനെത്തുടര്ന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കേസെടുത്തത്. അതേസമയം, ഇവര്‍ കൂട്ടത്തോടെ ജോര്‍ദാനിലേയ്ക്ക് കടന്നതെങ്ങനെ എന്ന ചോദ്യത്തിന് അധികൃതര്‍ ഉത്തരം നല്‍കുന്നില്ല. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ വീഴ്ച മറികടക്കാനാണ് ഇത്തരത്തില്‍ പരാതി നല്‍കിയതെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: