തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ച തെളിവുകളും രേഖകളും പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. പോലീസിനെക്കൊണ്ട് തെളിവുകള്‍ എല്ലാം സമാഹരിപ്പിച്ച് അത് പുറത്തുവിടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇത് പുറത്തുവന്നാല്‍ ബാര്‍കോഴയ്ക്കു പിന്നിലെ കാര്യങ്ങളെല്ലാം വെളിച്ചത്താവുകയും പല മന്ത്രിമാരുടേയും നില പരുങ്ങലിലാവുകയും ചെയ്യുമെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: