തിരുവനന്തപുരം: മദ്യനയത്തിലെ തിരുത്തലുകളെച്ചൊല്ലി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കെ.പി.സി.സി ഏകോപന സമിതി നിര്‍ദ്ദേശിച്ചു.
നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കണം. മദ്യനയത്തെക്കുറിച്ച് ഇനിയൊരു ചര്‍ച്ചയുണ്ടാകില്ല. അതേസമയം മദ്യനയത്തിലെ മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍ക്കാര്‍പാര്‍ട്ടി ഏകോപനസമിതിയോഗത്തില്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനുമെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു.
മണിക്കൂറുകള്‍ നീണ്ടുനിന്ന യോഗത്തില്‍ കടുത്ത വാക്ക്പോരാണ് ഉണ്ടായത്. സുധീരനെതിരെ എം എം ഹസന്, കെ മുരളീധരന്, വി ഡി സതീശന് എന്നിവര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
പാര്‍ട്ടിയെ ഇല്ലാതാക്കുന്ന നടപടിയാണ് സുധീരന് സ്വീകരിച്ചതെന്ന് ഇവര്‍ ആരോപിച്ചു. ദേശീയഗെയിംസിനെ ചൊല്ലി ഉയര്‍ന്നിരിക്കുന്ന പരാതികള്‍ പരിശോധിച്ച് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയെ സര്‍ക്കാര്‍പാര്‍ട്ടി ഏകോപനസമിതിയോഗം ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: