ഒറ്റപ്പാലം: അനങ്ങനടി പപത്തംകുളം ഒമ്പതാംവാര്ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലും വലതുമുന്നണിയിലും വിമതര്‍ രംഗത്ത്. മുസ്ലിംലീഗില്‍നിന്ന് പുറത്തുപോയ ഒ. സെയ്തലവിയും സി.പി.എം. വിമതരും ഉള്‍പ്പെടെ അഞ്ചുപേരാണ് മത്സരിക്കുന്നത്.
ബി.ജെ.പി. സ്ഥാനാര്‍ഥിയായി പത്തംകുളം നെല്ലിക്കുന്നത്ത് എന്‍.കെ. വിജയകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എം.പി.സതീഷ്കുമാര്‍, കെ.കെ.മനോജ് മാസ്റ്റര്‍, കെ.പി.അനൂപ്, എ.കെ.രവികുമാര്‍, സി.ധനരാജന്, എ.പി.രവീന്ദ്രന്, സുനില്‍.പി. എന്നിവരും ഒപ്പമുണ്ടായിരുന്നു.്.
മുന്‍ വൈസ് പ്രസിഡന്റായിരുന്ന ഒ. സെയ്തലവി മുസ്ലിംലീഗിനോടുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പഞ്ചായത്തംഗസ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് സെയ്തലവി ഇത്തവണ മത്സരിക്കുന്നത്. ഭരണത്തില്‍ യു.ഡി.എഫിനൊപ്പംനിന്ന സി.പി.എം.വിമതരും മത്സരരംഗത്തുണ്ട്. പത്തംകുളം കീഴ്തൊടി കൃഷ്ണന്‍കുട്ടി സി.പി.എം. വിമതസ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്കി.
യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പത്തംകുളം മേനക്കം അബ്ദുള്‍ റിയാസും എല്‍.ഡി. എഫ്. സ്ഥാനാര്‍ഥിയായി പത്തംകുളം നമ്പിയത്ത് എന്‍. ആര്. രഞ്ജിത്തും
ചൊവ്വാഴ്ച സൂക്ഷ്മപരിശോധന നടന്നു. നാളെയാണ് പിന്‍വലിക്കാനുള്ള തീയ്തി. 28നാണ് ഉപതിരഞ്ഞെടുപ്പ്. 29ന് വോട്ടെണ്ണും.
പഞ്ചായത്തിലെ പത്തംകുളം വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ബി.ജെ. പി. തിരഞ്ഞെടുപ്പ് കണ്വെന്ഷന് ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍ ഉദ്ഘാടനംചെയ്തു. പി.എ. ഭാസ്കരന് അധ്യക്ഷനായി.
കെ. ശിവദാസ്, വി.ബി. മുരളീധരന്, കെ. സുരേഷ്കുമാര്‍, എം.പി. സതീഷ്കുമാര്‍, കെ.കെ. മനോജ്, കെ.പി. അനൂപ്, എ.കെ. രവികുമാര്‍, സി. ധന്‍രാജ്, എ.പി. രവീന്ദ്രന്, എന്‍.കെ. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: