കൊച്ചി: ഒരു മരം നടും മുമ്പ് അതു പരിസ്ഥിതിക്ക് ഏതെല്ലാം രീതിയില്‍ പ്രയോജനപ്പെടും എന്നു കൂടി അറിഞ്ഞിരിക്കണമെന്ന് ചലചിത്രതാരം മമ്മുട്ടി. എറണാകുളം അയ്യപ്പന്‍കാവ് എസ്എന്‍എച്ച്എസ് സ്കൂളില്‍ ഒരു ലക്ഷം വൃക്ഷതൈകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
10ന് മാനന്തവാടിയില്‍ ആരംഭിക്കുന്ന നാഷണല്‍ അഗ്രിഫെസ്റ്റിന്റെ ഭാഗമായി കേരള വനം വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും എന്‍എസ്എസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഒരു ലക്ഷം വൃക്ഷതൈകള്‍ വിതരണം ചെയ്തത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സണ്ണി ജോസ് മമ്മുട്ടിയില്‍ നിന്നും ആദ്യ വൃക്ഷതൈ ഏറ്റുവാങ്ങി.
മൈ ട്രീ ചലഞ്ചിനു തുടക്കമിടുമ്പോള്‍ നമ്മുടെ ജനസംഖ്യയുടെ അത്രയെങ്കിലും മരങ്ങള്‍ ഉണ്ടാകണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. പലരിലൂടെ അതൊരു വലിയ ചങ്ങലയായി വളര്‍ന്ന് ധാരാളം മരങ്ങള്‍ നട്ടു പിടിപ്പിച്ചാല്‍ മാത്രമേ അതു യാഥാര്‍ഥ്യമാകൂ.
എല്ലാവരും ഒരു മരമെങ്കിലും നടണം. പക്ഷേ മത്സരങ്ങളുടെ പേരില്‍ ഒരു പ്രഹസനം പോലെ മരം നട്ടു പിടിപ്പിച്ചിട്ടു കാര്യമില്ല. അതു വളര്‍ന്നു വലുതാകും വരെ പരിപാലിക്കുകയും വേണമെന്നും മമ്മുട്ടി പറഞ്ഞു.
മന്ത്രി പി.കെ. ജയലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെയും ജൈവസംരക്ഷണത്തിന്റെയും ‘ഭാഗമായി മമ്മുട്ടി ആരംഭിച്ച മൈ ട്രീ ചാലഞ്ചിന്റെ’ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. മൈ ട്രീ ചാലഞ്ചിന്റെ ‘ഭാഗമായി സ്കൂള്‍ മുറ്റത്ത് ആല്‍മരം നട്ടതിനു ശേഷമാണ് മമ്മുട്ടി മടങ്ങിയത്.
ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ ടി.കെ.ഉമ്മര്‍, സ്കുള് പ്രിന്‍സിപ്പല്‍ ഗിരിജ സി, ഹെഡ്മിസ്ട്രസ് ജെ ബിന്ദു, ഡിസിഎഫ് എസ് ഉണ്ണികൃഷ്ണന്, എന്‍എസ്എസ് റീജിയണല്‍ കണ്‍വീനര്‍ ടി.എന്‍.വിനോദ്, സ്കൂള്‍ മാനേജര്‍ കെ.ജി.പ്രകാശന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: