കൊച്ചി: ജിസിഡിഎ തുടങ്ങിവച്ച കൃഷി സംസ്കാരം കേരളമൊട്ടാകെ പകര്‍ത്തേണ്ട മാതൃകയാണെന്ന് പ്രൊഫ.എം.ലീലാവതി. പഞ്ചായത്തുകള്‍ തോറും തരിശുകിടക്കുന്ന പ്രദേശങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ പദ്ധതി തയാറാക്കണം. പണിയില്ലാത്ത ചെറുപ്പക്കാര്‍ക്ക് പണിയും വിഷമില്ലാത്ത പച്ചക്കറിയും നമുക്കു സ്വന്തമാക്കാമെന്നും ടീച്ചര്‍ പറഞ്ഞു. ജിസിഡിഎ മുറ്റത്ത് കാബേജ്, കോളിഫഌവര്‍ ശൈത്യകാല പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍.
എല്ലാ ഓഫീസിനോടും ചേര്‍ന്ന് ഇത്തരത്തിലുളള പാര്‍ശ്വ പ്രവര്‍ത്തനങ്ങള്‍ മനസിനും സന്തോഷമേകും. പാട്ടത്തിനു ഭൂമിയേറ്റെടുത്താല്‍ ഭൂവുടമയ്ക്കും ചെറിയ പ്രതിഫലമാകും. ഓണത്തിനും മറ്റും അന്യനാടുകളെ ആശ്രയിക്കുന്ന പതിവും ഇല്ലാതാക്കാന്‍ കഴിയുമെന്നും ടീച്ചര്‍ പറഞ്ഞു.
ഭക്ഷണവും മരുന്നുമായുളള യുദ്ധത്തില്‍ ഭക്ഷണത്തിനു മുന്‍തൂക്കം നല്കാന് ഇത്തരം മാതൃകകള്‍ സഹായിക്കുമെന്ന് സാഹിത്യകാരന് കെ.എല്‍.മോഹനവര്‍മ്മ പറഞ്ഞു. ചടങ്ങില്‍ എംഎല്‍എമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന് കൊച്ചി നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്ററി ലീഡര്‍ കെ.ജെ.ജേക്കബ്, ജിസിഡിഎ ഭരണസമതിയംഗം അക്ബര്‍ ബാദുഷ, പ്രൊഫ.കെ.അരവിന്ദാക്ഷന് തുടങ്ങിയവരും പങ്കെടുത്തു.
ജൈവകൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി ജിസിഡിഎ നടത്തുന്ന പച്ചക്കറി കൃഷിയുടെ നാലാം എപ്പിസോഡായിരുന്നു ഇന്നലത്തേത്. നേരത്തെ കഴിഞ്ഞ ഓണത്തിന് നെല്‍കൃഷി നടത്തി വിജയിപ്പിച്ച ജി.സി.ഡി.എ വിഷുവിന് നടത്തിയ കണിവെളളരി കൃഷി വിളവെടുത്തത് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരായിരുന്നു. കഴിഞ്ഞ ഡിസംബറിലും കാബേജ്, കോളിഫഌവര്‍ കൃഷി നടത്തിയിരുന്നു. ഇനി പപ്പായ വിളവെടുപ്പിന് തയ്യാറെടുക്കുകയാണ.് ജിസിഡിഎ അങ്കണത്തില്‍ അമ്പതോളം പപ്പായകളാണ് വളര്‍ന്നു വരുന്നത്. കൃഷിയില്‍ എല്ലാവര്ക്കും മാതൃകയാകുന്ന ജീവനക്കാര്‍ രാജീവന്, സലില, സിന്ധു എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: