ശബരിമല : മദ്യനയത്തില്‍ ചെറിയ അപാകത സംഭവിച്ചെന്നും മദ്യവര്‍ജ്ജനമാണ് വേണ്ടതെന്നും മന്ത്രി കെ.പി. മോഹനന്. സന്നിധാനത്ത് ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍വരെ കൃഷിയിലേക്ക് മാറിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു. പുത്തൂരിലെ വീട്ടില്‍നിന്ന് കെട്ടുനിറച്ച് 91 അംഗസംഘത്തോടൊപ്പമാണ് ഗുരുസ്വാമികൂടിയായ മന്ത്രി സന്നിധാനത്തെത്തിയത്. 22 കന്നി സ്വാമിമാരും 42 കുട്ടികളും എട്ട് മാളികപ്പുറങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു. 48-ാംവര്‍ഷമാണ് കെ.പി. മോഹനന് മലചവുട്ടി ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: