ശബരിമല : സന്നിധാനത്ത് മാലിന്യസംസ്ക്കരണ ശാലയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. നിര്‍ദ്ദിഷ്ട പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് കമ്പനി അധികൃതര്‍ സൂചിപ്പിച്ചു. അങ്ങനെയാണെങ്കില്‍ ഏപ്രില്‍ മാസത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകും.
കൊച്ചി ആസ്ഥാനമായ വാസ്കോ എന്വയണ്മെന്റല് ഇന്ത്യ കമ്പനിക്കാണ് പ്ലാന്റിന്റെ നിര്‍മ്മാണച്ചുമതല. കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിനാണ് ഇതുസംബന്ധിച്ച കരാര്‍ ദേവസ്വം ബോര്‍ഡ് കമ്പനിയുമായി ഒപ്പിട്ടത്. എന്നാല്‍ പദ്ധതിപ്രദേശത്ത് പാറകണ്ടെത്തിയത് നിര്‍മ്മാണത്തെ ബാധിച്ചു.
ശബരിമല വികസനത്തിന്റെ പേരില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും അവ പൂര്‍ത്തിയാകുന്നത് വളരെ വൈകിയാണ്. തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദമായരീതിയില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കാറില്ല. പാണ്ടിത്താവളം, പന്നിക്കുഴി, ശരംകുത്തി, ജ്യോതിനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ വലിയ പൈപ്പ്ലൈന് വഴി ബെയ്ലി പാലത്തിന് സമീപം നിര്‍മ്മിക്കുന്ന മാലിന്യസംസ്ക്കരണ ശാലയില്‍ എത്തിച്ച് സംസ്കരിക്കാനാണ് പദ്ധതി.
മൂന്ന് ടാങ്കുകളുടെ കോണ്‍ക്രീറ്റ് മാത്രമാണ് ഇതുവരെ പൂര്‍ത്തികരിച്ചത്. പ്രൈമറിയൂണിറ്റ്, പമ്പ്ഹൗസ് എന്നിവയുടെ നിര്‍മ്മാണവും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. പ്ലാന്റില്‍ സ്ഥാപിക്കുന്നതിനായി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ജനറേറ്ററുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, പമ്പുകള്‍ തുടങ്ങി നിരവധി സാമഗ്രികള്‍ തീര്‍ത്ഥാടകരുടെ ബാഹുല്യംകാരണം സന്നിധാനത്ത് എത്തിക്കാന്‍ കഴിയാതെ നിലയ്ക്കലിലും പമ്പയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. തീര്‍ത്ഥാടനകാലം കഴിഞ്ഞാല്‍ നിര്‍മ്മാണം വളരെ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: