ആലുവ: റെയില്‍പ്പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ആലുവ അമ്പാട്ടുകാവ് ഭാഗത്തെ റെയില്‍വെ ലൈനിലാണ് ഇന്നലെ പുലര്‍ച്ചെ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇതുവഴി കടന്നുപോകേണ്ടിയിരുന്ന ജനശതാബ്ദി എക്സ്പ്രസ് നിര്‍ത്തിയിട്ടു. ട്രാക്ക് മുറിച്ചുകടന്ന തമിഴ്നാട് സ്വദേശി പരമശിവമാണ് ട്രാക്കിലെ വിള്ളല്‍ കണ്ടത്. ഉടന്‍ വിവരം ഇദ്ദേഹം സ്റ്റേഷന് അധികൃതരെ അറിയിക്കുകയായിരുന്നു.
റെയില്‍ അധികൃതര്‍ എത്തി വിള്ളല്‍ പരിശോധിച്ചപ്പോള്‍ പ്രശ്നമുള്ളതല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് താമസിയാതെതന്നെ അറ്റകുറ്റപ്പണികള്‍ക്കുശേഷം ഗതാഗതം പുനരാരാംഭിക്കുകയും ചെയ്തു. കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ചെറിയൊരു വിള്ളല്‍ മാത്രമാണ് ഇതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. റെയില്‍പാളങ്ങളുടെ മറ്റുഭാഗങ്ങളിലും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: