പത്തനംതിട്ട: പാര്‍ട്ടിയുടെ ജനപിന്തുണ താഴോട്ടാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണ റായി വിജയന്. റാന്നിയില്‍ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗ്രഹിക്കുന്ന രീതിയിലുള്ള വളര്‍ച്ച നേടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ കുറവും അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാന ഭരണത്തില്‍ അഴിമതി വ്യാപകമായി. ബാര്കോഴവിവാദം ഭരണത്തെ കൂടുതല്‍ ദുഷിപ്പിച്ചു. ഇതിനുപിന്നില്‍ രാഷ്ടീയഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെ.എം മാണി പറയുന്നു. എന്നാല്‍ അത് അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറുമല്ല. ഇതില്‍ എന്ത് രാഷ്ടീയ സദാചാരമാണ് ഉള്ളതെന്ന് പിണറായി ചോദിച്ചു.
ബാര്‍ കോഴയില്‍ എക്സൈസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അടക്കം പങ്ക് വെളിപ്പെടുന്നവിധം സമ്രഗ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. മുന്‍മന്ത്രി ഗണേഷ്കുമാറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാനും ഭരണകൂടം തയ്യാറാകണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഴിമതി നടത്തുന്ന ഉപജാപക സംഘമായി മന്ത്രിസഭമാറിയെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: