തിരുവനന്തപുരം: ഗ്രാമ പഞ്ചായത്തുകളെയെല്ലാം ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്റ് സംവിധാനത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ചൗധരി ബീരേന്ദ്രസിംഗ്. കൃഷി, സമഗ്ര ജല മാനേജ്മെന്റ് സംവിധാനം, ശുചീകരണം ,തദ്ദേശീയ നിര്‍മാണ സാങ്കേതിക വിദ്യ, തൊഴില്‍ക്കൂട്ടങ്ങളുടെ രൂപീകരണം, ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം. തിരുവനന്തപുരത്ത് ദക്ഷിണേന്ത്യന്‍ ഗ്രാമ വികസന മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം നടപ്പാക്കുന്ന ഗ്രാമ വികസന പദ്ധതികള്‍ ദക്ഷിണേഷ്യന്‍ സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നുണ്ട്. കേരളത്തില്‍ കുടുംബശ്രീ, ആന്ധ്രയിലും തെലുങ്കാനയിലും ഐടി ആപ്ളിക്കേഷനും തമിഴ്നാട്ടില്‍ ജലസ്രോതസ്സുകളുടെ വിനിയോഗവും കര്‍ണാടകയില്‍ ഗ്രാമപഞ്ചായത്തുകളുടെ ദൃഡീകരണം, മഹാരാഷ്ടയില്‍ മഴവെള്ള ഉപയോഗം എന്നിവയോക്കെ മാതൃകപരമാണ്.
തൊഴിലുറപ്പു പദ്ധതി ഫലപ്രദമായി വിനിയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. കുടുംബശ്രീക്ക് കീഴില്‍ വനിതാ സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പാക്കുക വഴി പദ്ധതിക്ക് കേരള സര്‍ക്കാര്‍ പരിപൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഗ്രാമ പഞ്ചായത്തുകള്‍ക്കു കൂടി വ്യക്തമായ പ്രാതിനിധ്യം നല്‍കിക്കൊണ്ട് കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ബാങ്കുകള്‍ വഴി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് യാഥാര്‍ഥ സമ്പാദ്യമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.ഉത്പാദന വര്‍ധനവിന് കൃഷി-അനുബന്ധ മേഖലകളും തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമെന്ന് പ്രത്യേക പ്രഭാഷണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാല് ഉത്പാദനം, നെല്‍കൃഷി, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ , കയര്‍, ഖാദി, കൈത്തറി മേഖലകളെയെല്ലാം തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത്തരം പരമ്പരാഗത മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതു വഴി കാര്‍ഷിക – അനുബന്ധ മേഖലകളിലെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാനമുറപ്പാക്കുന്നതിനും സാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗ്രാമ വികസന മന്ത്രിമാരായ കെ.സി. ജോസഫ് (കേരളം), കെ.ടി. രാമറാവു(തെലുങ്കാന), എച്ച്.കെ. പാട്ടില്‍( കര്‍ണാടക), എസ്.പി. വേലുമണി(തമിഴ്നാട്), എന്‍.ജി. പനീര്‍ശെല്‍വം (പുതുശ്ശേരി)മുതലായവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: