തിരുവനന്തപുരം: പഞ്ചായത്ത് രൂപീകരണവും വിഭജനവും തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഉണ്ടാകുമെന്ന് മന്ത്രി എം.കെ. മുനീര്‍. പുതിയ പഞ്ചായത്തുകള്‍ വേണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ്. പഞ്ചായത്ത് രൂപീകരണവും വിഭജനവും സംബന്ധിച്ച് പഠനസമിതി റിപോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
ഇതില്‍ ഇനിയും നിരവധി നടപടിക്രമങ്ങള്‍ പുര്ത്തിയാക്കേണ്ടതുണ്ട്. നിര്‍ദേശം മന്ത്രിസഭയുടെ മുമ്പാകെ കൊണ്ടുവരണം. തുടര്‍ന്നു ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ ഇറക്കി ഡി ലിമിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി നിര്‍ണയിക്കണം. ഡീലിമിറ്റേഷന്‍ കമ്മിറ്റി സംബന്ധിച്ച് ഈ ആഴ്ച ഉത്തരവിറങ്ങും. ഉദ്യോഗസ്ഥരാവും ഈ കമ്മിറ്റിയിലെ അംഗങ്ങളെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: