തിരുവനന്തപുരം: കാലത്തിനനുസരിച്ച് മാറാന്‍ സഹകരണ വകുപ്പിന് കഴിയണമെന്ന് സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്. സ്റ്റേറ്റ് റൂട്രോണിക്സിന്റെ എട്ടാമത് വാര്‍ഷിക എറ്റിസി മീറ്റും അവാര്‍ഡ് വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴഞ്ചന്‍ ആശയങ്ങളുമായി മുന്നോട്ടു പോകാന്‍ കഴിയില്ല.
കമ്പ്യൂട്ടര്‍ യുഗത്തില്‍ പുതിയ സംവിധാനം കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. റൂട്രോണിക്സിന് സ്ഥിരമായി ഒരു എംഡി പോസ്റ്റ് ഉണ്ടാക്കാന്‍ ശ്രമിക്കും. ഖാദിബോര്‍ഡിന് കൊടുത്തു തീര്‍ക്കാനുള്ള കടങ്ങളെല്ലാം കൊടുത്തു തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനം വേണം. ലക്ഷ്യം വളര്‍ച്ചയായിരിക്കണം. പുതിയ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ എതിര്‍പ്പുകളുണ്ടാകും. അതിനെ തരണം ചെയ്തു മുന്നോട്ടു പോകാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ഖാദി വില്ലേജ് ഇന്റസ്ട്രീസിന്റെ വൈസ്ചെയര്‍മാനും മുന്‍മന്ത്രിയുമായിരുന്ന കെ.പി. നൂറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പുതിയകോഴ്സുകളുടെ ഉദ്ഘാടനം കെ. മുരളീധരന് എംഎല്‍എ നിര്‍വഹിച്ചു. തൊഴില്‍ ജാലകം എന്ന പദ്ധതി പിഎസ്സി ചെയര്മാന് കെ.എസ്. രാധാകൃഷ്ണന് നിര്‍വഹിച്ചു. റൂട്രോണിക്സ് എംഡി പി.ടി ചാക്കോ, വൈസ്ചെയര്‍മാന്‍ പി. നദീറ, സിടിഡിസി ഡയറക്ടര്‍ എം. അജീംഷാ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: