അമ്പലപ്പുഴ: വ്രതം തെറ്റിക്കാതെ കരുമാടി സമൂഹപെരിയോന്‍ സ്വന്തം വീട്ടില്‍ മുടക്കമില്ലാതെ 67-ാം തവണ ആഴിപൂജയും നടത്തി മകരവിളക്ക് ദര്‍ശനത്തിനു തിരിക്കും. കരുമാടി സമൂഹപെരിയോന്‍ പനയ്ക്കല്‍ വീട്ടില്‍ ശങ്കരനാരായണപിള്ള മുറതെറ്റിക്കാതെ ആഴിപൂജ നടത്തുന്നത്. നിരവധി സ്ഥലങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി നടത്തുന്ന പൂജ തീര്‍ത്തും ചെലവു കുറച്ചാണ് ശങ്കരനാരായണപിള്ള നടത്തുന്നത്. അതിനാല്‍ തന്നെ കരുമാടി, തകഴി ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പെരിയന്‍ സ്വീമിയുടെ സ്ഥാനം നല്കി ഇദ്ദേഹത്തെ ആദരിക്കുന്നു. നിസ്വാര്‍ത്ഥമായ ഭക്തിയാണ് അയ്യപ്പന്റെ അനുഗ്രഹത്തിനു കാരണമാകുന്നതെന്നും മലചവിട്ടുമ്പോള്‍ ഉണ്ടാകുന്ന അനുഗ്രഹം വീട്ടിലെ ആഴിയിലൂടെ ലഭിച്ച അയ്യപ്പന്റെ കടാക്ഷമാണെന്നും പെരിയ സ്വാമി പറയുന്നു.
മണ്ഡലമാസക്കാലത്ത് നൂറില്‍ കൂടുതല്‍ ആളുകള്‍ എത്താതിരുന്ന 1938 കാലയളവിലാണ് ആദ്യമായി ശങ്കരനാരായണപിള്ള മലചവിട്ടുന്നത്. പിന്നീട് 56 മുതല്‍ മുടങ്ങാതെ വീട്ടില്‍ ആഴി നടത്തി ശബരിമലയ്ക്ക് പോകുവാന്‍ അയ്യപ്പന് അനുഗ്രഹിക്കുകയായിരുന്നു. ഇതോടൊപ്പം മറ്റു ക്ഷേത്രങ്ങളിലും ആഴി നടത്തിവരുന്നുണ്ട്. ഇങ്ങനെ അഞ്ഞൂറിനു മുകളില്‍ ആഴിപൂജകളും നടത്തിക്കഴിഞ്ഞു. എക്കണോമിക്കല്‍ സ്റ്റാജിറ്റിക് ഓഫീസറായി വിരമിച്ച ശങ്കരനാരായണപിള്ള പ്രദേശത്തെ ഗുരുസ്വാമി കൂടിയാണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: