ചെങ്ങന്നൂര്‍: ക്ഷേത്രങ്ങളുടെ വികസനത്തിന് ഭക്തരുടെ പങ്കാളിത്തവും അനിവാര്യമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റിന് മുന്നോടിയായി നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങള്‍, മതപാഠശാലകള്‍ തുടങ്ങിയ ആധ്യാത്മിക കേന്ദ്രങ്ങളില്‍ നിന്നും ഹൈന്ദവ സംസ്ക്കാരം ഉള്‍ക്കൊള്ളാന്‍ കഴിയണം. മഹാക്ഷേത്രങ്ങളുടെ ഗാംഭീര്യം നിലനിര്‍ത്താന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നും ആലോചിക്കേണ്ടതാണ്. മുന്‍പ് ഉണ്ടായിരുന്നതുപോലെയല്ല നിലവിലെ സാഹചര്യം ഹൈന്ദവ ജനത ഉണര്ന്നുകഴിഞ്ഞിട്ടുണ്ട്. ശബരിമലയില്‍ ഇക്കൊല്ലം ഏത്തിയ ഭക്തരില്‍ കൂടുതലും അന്യസംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. ഇതില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ് കൂടുലെന്നും പ്രസിഡന്റ് പറഞ്ഞു. ഉപദേശകസമിതി പ്രസിഡന്റ് എന്‍.രാധാകൃഷ്ണന് ശ്രീപദം അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: