ഇടുക്കി: സിപിഎം ജില്ലാ സെക്രട്ടറി എം.എം. മണി സ്ഥാനം ഒഴിയുമെന്ന് സൂചന. ഇതോടെ ജില്ലാസമ്മേളനം പാര്‍ട്ടിക്ക് കീറാമുട്ടിയാകും. ഉടുമ്പന്‍ചോല എംഎല്‍എ കെ.കെ. ജയചന്ദ്രനെ നിയമിക്കാനാണ് തീരുമാനം. ഇതിനെതിരെ പിണറായി പക്ഷത്തെ ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ ജില്ലാ സമ്മേളനത്തില്‍ സംഘര്‍ഷത്തിന് വഴിവയ്ക്കുമെന്നാണ് കരുതുന്നത്.
8ന് മൂന്നാറിലാണ് ജില്ലാ സമ്മേളനം. നിയമസഭാ സീറ്റ് ലക്ഷ്യംവെച്ചാണ് മണി സെക്രട്ടറിസ്ഥാനം ഒഴിയുന്നതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. കടുത്ത പിണറായിപക്ഷക്കാരനും തോട്ടം തൊഴിലാളികള്‍ക്കിടയില്‍ സ്വീകര്യനുമായ പി.എ. രാജുവിനെ ജില്ലാ സെക്രട്ടറിയാക്കാനാണ് മറുപക്ഷത്തിന്റെ ആലോചന. ഉടുമ്പന്‍ചോലയില്‍ മത്സരിക്കാനുള്ള മണിയുടെ ആഗ്രഹമാണ് നിലവിലെ എംഎല്‍എയായ ജയചന്ദ്രനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനായി ശ്രമം നടത്തുന്നത്.
വി.എ. രാജുവിനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കത്തെ മണിയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഉടുമ്പന്‍ചോലയില്‍ മത്സരിക്കാനായി പി.എസ്. വിജയന്, പി.എന്‍. വിജയന് എന്നിവര്‍ക്കും താല്പര്യമുണ്ട്. ഇരുവിഭാഗങ്ങളും ജില്ലാകമ്മറ്റിയില്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യത. സമവായത്തിന്റെ സാധ്യതകള്‍ ആരാഞ്ഞ് നേതൃത്വം നടത്തിയശ്രമം വിജയംകണ്ടില്ല. മൂലമറ്റം, കട്ടപ്പന, രാജാക്കാട്, തൊടുപുഴ ഏരിയാസമ്മേളനത്തില്‍ സിപിഎമ്മിലെ കടുത്ത വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: